മാധ്യമപ്രവർത്തകയോടുള്ള പി. സി. ജോർജിന്റെ നിന്ദാപരമായ പരാമർശം സ്ത്രീവിരുദ്ധത: മന്ത്രി ആർ ബിന്ദു

നിയമങ്ങൾ പാലിക്കുക എന്നത് ഏതൊരു പൗരന്റെയും ഉന്നതമായ ഉത്തരവാദിത്തമാണ്. എം എൽ എ ആയിരുന്ന പി സി ജോർജ് അക്കാര്യത്തിൽ ജനാധിപത്യമര്യാദ ഇല്ലാതെ സ്ത്രീപരാതിക്കാരുടെ നിയമപരിരക്ഷയെ അപഹസിക്കുമ്പോൾ അത് ചോദ്യം ചെയ്യാനുള്ള ഔചിത്യബോധമാണ് കൈരളി ടി വി യിലെ മാധ്യമപ്രവർത്തക എസ് ഷീജ കാണിച്ചത്.അത്തരം നിലപാടുകളെ പോലും അപഹസിക്കുന്ന ജോർജിന്റെ നിലപാട് ബാലിശമാണ്. അത് എതിർക്കപ്പെടേണ്ടതാണ്.

നിരന്തരം ജീർണ്ണ പ്രസ്താവനകൾകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ മലീമസമാക്കുകയാണ് പി. സി. ജോർജ് . അത് പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യും.മാധ്യമപ്രവർത്തക എസ് ഷീജയ്ക്ക് ഐക്യദാർഢ്യം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version