മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പി.സി. ജോര്‍ജിന്റെ ആദ്യ പ്രതികരണം; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചു

തിരുവനന്തപുരം: പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പി സി ജോര്‍ജിന്‍റെ ആദ്യ പ്രതികരണം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പുതിയ ആരോപണങ്ങളും ജോർജ് ഉന്നയിച്ചു.

നേരത്തെ സിപിഎം വിഭാഗീയതയുടെ കാലത്ത് പിണറായിയുമായി ചേർത്ത് ഉയർന്ന വ്യവസായി ഫാരിസ് അബൂബക്കറിറെ പേരും ജോർജ് പറഞ്ഞതോടെ വിവാദം കൂടുതൽ മുറുകുകയാണ്. ഇപ്പോഴത്തെ കേസിന് പിന്നില്‍ പിണറായി വിജയനും ഫാരിസ് അബൂബക്കറുമാണെന്ന് പി സി ജോര്‍ജ് ആരോപിക്കുന്നത്. ഹാരിസിന്‍റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്നും ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞ പി സി ജോര്‍ജ്, വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്‍റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിന് ക്ഷമ ചോദിച്ച് പി സി ജോർജ്ജ്. അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പി സി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. ഇതിനാണ് മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version