സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്തിന് തുടക്കമായി, ഇന്ന് (ഞായർ) വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളും പ്രവർത്തിക്കും

സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്ത് തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വില്ലേജ്- പഞ്ചായത്ത്‌ തല ഫയൽ അദാലത്തിന് തുടക്കമായി. കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കണമെന്നാണ് ഗവൺമെൻ്റ് നിർദ്ദേശം. ദീർഘനാളായി നിയമപ്രശ്നം കാരണം ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. അതു നിയമപരമായി തന്നെ ആലോചിച്ച് വേഗത്തിൽ തീർപ്പാക്കാൻ ശ്രമിക്കണം. ഇതിന്റെ ഭാഗമായി ജൂലൈ മൂന്നിന് ഞായറാഴ്ച വില്ലേജ്-ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകൾ പ്രവർത്തിക്കും.

പഞ്ചായത്ത്‌ ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും നാളെ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക്‌ മറ്റ്‌ സേവനങ്ങള്‍ നാളെ ലഭ്യമാകില്ല.

പെന്‍ഡിംഗ്‌ ഫയലുകളില്‍ പരിഹാരം കണ്ടെത്തി തീര്‍പ്പാക്കുന്നതിന്‌ മാസത്തില്‍ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ അവധി ദിനം പ്രവര്‍ത്തി ദിനമാക്കി കൊണ്ടുള്ള നടപടി.

സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും നാളെ(ഞായര്‍) പ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് അവധി ദിനത്തിലും പ്രവര്‍ത്തിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍റാണ് അറിയിച്ചു.. പെന്‍ഡിംഗ് ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version