NEWS

മൊബൈല്‍ കണ്ടുപിടിച്ചത് ആരാണെന്ന് അറിയാമോ? ഇല്ലെങ്കിൽ അദ്ദേഹം പറയുന്നതെങ്കിലും കേൾക്കൂ

മൊബൈല്‍ ഫോണുകളുടെ കാലമാണ് ഇപ്പോള്‍.കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് മൊബൈല്‍ ഉപയോഗിക്കുന്നു.എന്നാല്‍ മൊബൈല്‍ കണ്ടുപിടിച്ചയാള്‍ ദിവസം അത് ഉപയോഗിക്കുന്നത് വെറും അഞ്ചു മിനിറ്റ് മാത്രമാണ്.

അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് മൊബൈല്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നത്.മോട്ടറോള കമ്ബനിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 1973-ലാണ് വയര്‍ലെസ് സെല്ലുലാര്‍ ഉപകരണം കണ്ടുപിടിച്ചത്. മോട്ടറോള സി ഇ ഒ ആയിരുന്ന ജോണ്‍ ഫ്രാന്‍സിസ് മിഷേലിന്റെ നേതൃത്വത്തിലാണ് ഇതിനായി ശ്രമങ്ങള്‍ നടന്നത്. ആദ്യ മൊബൈല്‍ ഫോണ്‍ അവതരിപ്പിച്ചത് മാര്‍ട്ടിന്‍ കൂപ്പറും ജോണ്‍ ഫ്രാന്‍സിസ് മിഷേലുമായിരുന്നു.

അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ് അദ്ദേഹം.തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ മൊബൈലിന് വേണ്ടി ചിലവഴിക്കുന്നുള്ളു എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ദിവസവും മണിക്കൂറുകളോളം തങ്ങളുടെ ഫോണുകളില്‍ ചിലവഴിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനാണ്, ”ആ ഫോണ്‍ താഴെവെച്ച്‌ അല്‍പ്പം നേരമെങ്കിലും ജീവിക്കൂ” എന്ന് അദ്ദേഹം മറുപടി പറഞ്ഞത്.

 

 

 

ഇപ്പോള്‍ 93 വയസ്സായ അദ്ദേഹത്തിന് മറ്റുള്ളവരോട് പറയാനുള്ളത് ഈ ഒറ്റ കാര്യം മാത്രമാണ്.അടുത്തിടെ ബിബിസിയുടെ ബ്രേക്ക്ഫാസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.

Back to top button
error: