കേരളത്തിനൊപ്പം തമിഴ്‌നാടിനും ഗുണം; തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ

തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. മടക്ക വിമാനം (6ഇ 1608) ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നും തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12ാമത്തെ അന്താരാഷ്ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം.

അതേസമയം, ബലിപെരുന്നാളും സ്‌കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയോളമാണ് ഉയര്‍ന്നത്. അവധികള്‍ ഒരുമിച്ചെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്ക് നിരക്ക് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത് അഞ്ച് ഇരട്ടിയോളമാണ്. യുഎഇയില്‍ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 42,000 മുതല്‍ 65,000ത്തോളമാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത് മൂന്നര ലക്ഷം രൂപയെങ്കിലും ചെലവാകും.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version