NEWS

എത്ര പഴകിയ മൂലക്കുരുവിനും കാട്ടുള്ളി ഒരെണ്ണം മതി

രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലർത്തുന്ന  ഒരു ചെടിയാണ് നരിവെങ്കായം അഥവാ കാട്ടുള്ളി.
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഇത് ധാരാളമായി കണ്ടുവരുന്നു.നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളിലും ഇത് അറിയപ്പെടുന്നു.
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്.
തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ വയറ്റിൽ ഉണ്ടാകുന്ന കൃമികൾ മൂത്രാശയരോഗങ്ങൾ, വൃക്കകളിലെ കല്ലുകൾ, ജലദോഷം, ബ്രോങ്കൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ ശമിപ്പിക്കാൻ കാട്ടുള്ളിയ്ക്കു കഴിയും.
കൂടാതെ മലബന്ധത്തെ അകറ്റാനുള്ള കഴിവും ഹൃദയത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവും കാട്ടുള്ളിക്ക് ഉണ്ട്.മൂലക്കുരുവിന് അതീവഫലദായകമാണ് ഇത്. വിഷാംശമുള്ളതു കൊണ്ട്  നല്ലെണ്ണയിൽ പുഴുങ്ങിയാണ് ഉപയോഗിക്കേണ്ടത്.
വളരെ കഷ്ടപ്പെടുത്തുന്ന മൂലക്കുരുവിന് (അര്ശസ് | Piles) കാട്ടുള്ളി ഒരു സിദ്ധൗഷധമാണ്. തേങ്ങാപ്പാലിൽ കാട്ടുള്ളി ഇട്ടു മൂപ്പിച്ച്, തണുത്താൽ പിഴിഞ്ഞെടുക്കുന്ന എണ്ണ ഒരു ടീസ്പൂണ് വീതം ദിവസം രണ്ടു നേരം മുടങ്ങാതെ കഴിച്ചാൽ മൂലക്കുരു ശമിക്കും.
ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറയുന്ന അവസ്ഥയിൽ പോലും ഈ പ്രയോഗം കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ മൂലക്കുരു സുഖപ്പെടും.
കാലിലെ ആണിരോഗം വല്ലാതെ അലട്ടുമ്പോള് : കാട്ടുള്ളി ചുട്ടു ചതച്ച് നല്ല ചൂടോടെ ആണിയുള്ള ഭാഗം അതില് അമര്ത്തി ചൂടുകൊള്ളിച്ചാൽ സുഖപ്പെടും.
കാട്ടുള്ളി വെളിച്ചെണ്ണയില്‍ അരച്ച് പുരട്ടിയാല് അരിമ്പാറ, പാലുണ്ണി എന്നിവ മാറും. കാട്ടുള്ളി നീര് പതിവായി പുരട്ടിയാലും അരിമ്പാറ മാറും.
കാട്ടുള്ളി ചുട്ടു ചതച്ച് അരച്ച് കാല്പ്പാദങ്ങളില് പുരട്ടിയാല് കാല്പ്പാദങ്ങളിലെ പുകച്ചില് ശമിക്കും.
കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് പഴകിയ കാസശ്വാസരോഗങ്ങളെ ശമിപ്പിക്കും.
ഹൃദയപേശികളുടെ സങ്കോചവികാസക്ഷമ
ത കുറയുകയും തന്മൂലം രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിനു കുറയുകയും ചെയ്യുമ്പോൾ ശ്വാസകാസരോഗങ്ങളും കാല്പ്പാദങ്ങളിൽ നീര് തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. ഈ അവസ്ഥയില് ഹൃദയത്തെ ഉത്തേജിപ്പിക്കാന് കാട്ടുള്ളിയുടെ നീര് 30 മില്ലി വീതം സേവിക്കുന്നത് നല്ലതാണ്.
കാട്ടുള്ളിയ്ക്ക് വിഷാംശം ഉണ്ട്. അതുകൊണ്ട് ഒരു വർഷത്തിലധികം പഴകിയ കാട്ടുള്ളി കഴിക്കരുത് എന്ന് ആചാര്യന്മാർ പറയുന്നുണ്ട്.
തന്നെയുമല്ല, കാട്ടുള്ളി ഉപയോഗിക്കുമ്പോൾ വിദഗ്ധനായ ഒരു ഭിഷഗ്വരന്റെ മേൽനോട്ടം ഉണ്ടാകുന്നതാണ് അഭികാമ്യം.
നല്ല ഭംഗിയുള്ള പൂക്കളാണ് കാട്ടുള്ളിയുടേത്.വീട്ടിന്റെ മുറ്റത്തു വെച്ചുപിടിപ്പിക്കാവുന്നതേയുള്ളൂ.വെള്ള പൂക്കളുള്ള ഇത് കാഴ്ചയ്ക്കും നല്ലതാണ്, അത്യാവശ്യത്തിന് ഉപകരിക്കുകയും ചെയ്യും.

Back to top button
error: