CrimeNEWS

തട്ടുകടക്കു അരലക്ഷം പിഴ, ഉടമയും അഞ്ചംഗ കുടുംബവും മരിച്ചനിലയിൽ, മനസാക്ഷിയുണ്ടോ പിഴയിട്ട ഉദ്യോഗസ്ഥന്!!?

വസ്തുതകൾ പുറത്തു വരേണ്ടേ?

തിരുവനന്തപുരം ആറ്റിങ്ങലിൽഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണം.തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മറ്റു സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

തട്ടുകട നടത്തി ഉപജീവനം ചെയ്യുന്ന ആയിരങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. സാധാരണക്കാർക്ക് എന്നും ആശ്രയവുമാണ് തട്ടുകടകൾ. ഈ കുടുംബത്തിനു ഒരു പക്ഷെ 50000 പിഴ എന്നത് താങ്ങാവുന്നതിനും അപ്പുറമായിരുന്നിരിക്കണം. നിലവിലുള്ള കടത്തിനു പുറമെ വലിയ പിഴ കൂടി ലഭിച്ചപ്പോൾ മാനസികമായി ആ കുടുംബം തകർന്നിരിക്കും. നമ്മുടെ നാട്ടിൽ എത്രയോ മോശമായി ഹോട്ടലുകൾ നടത്തുന്ന വമ്പന്മാർ ഉണ്ട്? അവരുടെ അടുക്കളപ്പുറത്തേക്ക് ചെന്നാൽ എന്താണ് അവസ്ഥ. മൂക്ക് പൊത്താതെ അവിടേക്കു ചെല്ലാനാകുമോ? അവരെപ്പോലുള്ളവർ നിർഭയമായി വിഹരിക്കുമ്പോൾ അവർക്കു പിഴ ഇടാൻ എന്തെ നമ്മുടെ ഉദ്യോഗസ്ഥരുടെ പേന ചലിക്കുന്നില്ല? അവിടെ നിന്നൊക്കെ ആവശ്യത്തിലധികം കൈമടക്കു കിട്ടുന്നത് കൊണ്ടാണോ വമ്പന്മാർ വിലസുന്നത്?

സാധാരണ നാട്ടിലെ തട്ടുകടകൾ ഒക്കെ അത്യാവശ്യം വൃത്തിയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തീർച്ചയായും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടി വേണം എന്നുള്ളതിൽ തർക്കവുമില്ല. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഉള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ട്. എന്നാൽ മണി ക്കുട്ടന്റെ സാഹചര്യം കൂടി അവർ മനസിലാക്കേണ്ടതായിരുന്നില്ലേ? ഒരു കുടുംബം ഒന്നാകെ ആണ് മനസാക്ഷിയെ ഞെട്ടിച്ചു ആത്മഹത്യാ ചെയ്തത്.സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കണം. വസ്തുതകൾ പുറത്തു വരണം. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൂടാ.സാധാരണക്കാർക്ക് ഒരു നീതിയും പണക്കാരനു മറ്റൊരു നീതിയും എന്ന അവസ്ഥ ഒഴിവാക്കപ്പെടണം. മണിക്കുട്ടന് മറ്റു ബാദ്ധ്യതകൾ കൂടി ഉണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ പരിശോധനയുടെ പേരിൽ മണിക്കുട്ടനും കുടുംബവും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ ആ സത്യം പുറത്തു വരണം. ഇനിയും ഇതു ആവർത്തിക്കപ്പെട്ടു കൂടാ..

 

 

 

Back to top button
error: