CareersNEWS

കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍ തസ്തികയില്‍ 106 ഒഴിവ്….

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ വര്‍ക്ക്മെന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 106 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനം cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കാണാം.

യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷ നടപടികള്‍ ജൂണ്‍ 24 മുതല്‍ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജൂലൈ 8 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം പരിശോധിച്ച് വര്‍ക്ക്മെന്‍ തസ്തികകളിലേതെങ്കിലും അപേക്ഷിക്കാന്‍ യോഗ്യരാണോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം അപേക്ഷിക്കണം.

തസ്തികകളുടെ ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. അപേക്ഷകര്‍ 1992 ജൂലൈ 9-ന് ജനിച്ചവരോ അതിനു ശേഷമോ ആയിരിക്കരുത്. എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രായ ഇളവ് നിയമങ്ങള്‍, യോഗ്യതകള്‍, എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പരിശോധിക്കാം. എല്ലാ വിഭാഗങ്ങളിലെയും അപേക്ഷകര്‍ക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ/വാലറ്റ് വഴി ഓണ്‍ലൈന്‍ മോഡ് വഴിയാണ് പേയ്മെന്റ് നടത്തേണ്ടത്.

CSL റിക്രൂട്ട്മെന്റ് 2022 – എങ്ങനെ അപേക്ഷിക്കാം
cochinshipyard.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
കരിയേഴ്‌സ് എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് CSL കൊച്ചി
SAP പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്
നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുക
ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

 

Back to top button
error: