പ്രവാസി യുവതിയുടെ മരണം: ക്രൂരമര്‍ദ്ദനമേറ്റെന്ന് ബന്ധുക്കള്‍, ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: മലപ്പുറം സ്വദേശിയായ യുവതി അബുദാബിയിൽ  ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തിരുനാവായ സ്വദേശി അഫീലയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടർന്നാണ് അഫീല മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മര്‍ദനമേറ്റ ഫോട്ടോകള്‍ അഫീല സഹോദരിക്ക് അയച്ചിരുന്നു.അബുദാബിയിലെ ആശുപത്രിയില്‍ വച്ച്  അഫീല മരിച്ചെന്ന വിവരം കഴിഞ്ഞ മാസം 11 നാണ് ബന്ധുക്കള്‍ അറിയുന്നത്. മ‌ഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.

മരണത്തിന് രണ്ട് ദിവസം മുമ്പ് മര്‍ദനമേറ്റ ഫോട്ടോകള്‍ അഫീല അയച്ചു തന്നിരുന്നെന്ന് സഹോദരി സെഫീല പറയുന്നു. ഖത്തറിലായിരുന്ന സെഫീല സഹോദരിയെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നേരത്തെയും ഭര്‍ത്താവ് റാസിഖില്‍ നിന്നും വീട്ടുകാരില്‍ നിന്നും അഫീലയ്ക്ക് പീഡനം ഏറ്റിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കുറ്റിപ്പുറം പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അബുദാബി പൊലീസിലും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അഫീല അബുദാബിയിലേക്ക് പോയത്. നാലു വയസുള്ള കുട്ടിയുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version