അവധി ദിനത്തിലെ ബിവറേജ് ജീവനക്കാരന്റെ ‘ആതുര സേവനം’ എക്‌സൈസ് സംഘം പൂട്ടിച്ചു

ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവിൽപന നടത്തിയ ബിവറേജ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബിവറേജ് ജീവനക്കാരൻ കുന്നപ്പള്ളി തച്ചം വീട്ടിൽ ഉദയകുമാർ (50) ആണ് അറസ്റ്റിലായത്.

മദ്യശാലകൾ അവധിയായതിനാൽ അമിത ലാഭത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിലെ സെയിൽസ് അസ്സിസ്റ്റന്റാണ് ഉദയകുമാർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസർ പി ടി ഷാജി, കെ എസ് ലാൽജി, പ്രസന്നൻ, അനിലാൽ, ധനലക്ഷ്മി എന്നിവരും ഉണ്ടായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version