അ​ട്ട​പ്പാ​ടി​യി​ൽ യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി

അ​ട്ട​പ്പാ​ടി​യി​ൽ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ട്ട ​ ​പ്പാ​ടി ഭൂ​തി​വ​ഴി​യി​ൽ പ്ര​സാ​ദം വീ​ട്ടി​ൽ വി​പി​ൻ പ്ര​സാ​ദ് (24), ഒ​റ്റ​പ്പാ​ലം പാ​ത്തം​കു​ളം പു​ലാ​ക്ക​ൽ വീ​ട്ടി​ൽ നാ​ഫി​ഹ് (24), ഒ​റ്റ​പ്പാ​ലം വ​രോ​ട് ചാ​ത്തം​കു​ളം​വീ​ട്ടി​ൽ അ​ഷ​റ​ഫ് (33), ഒ​റ്റ​പ്പാ​ലം വ​രോ​ട് അ​ത്തി​ക്കു​ർ​ശി സു​നി​ൽ​കു​മാ​ർ (24), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ൽ മാ​രി എ​ന്ന പ്ര​വീ​ൺ (23), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ൽ രാ​ജീ​വ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ​കി​ഷോ​ർ (26) ആ​ണ് കു​റു​വ​ടി കൊ​ണ്ടു​ള്ള ക്രൂ​ര മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​ട്ട​പ്പാ​ടി കാ​വു​ണ്ടി​ക്ക​ല്ലി​ൽ ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാം ​ഹൗ​സി​ൽ​വ​ച്ചാ​ണു പ്ര​തി​ക​ൾ യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. മ​രി​ച്ച ന​ന്ദ​കി​ഷോ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഋ​ഷി​ന​ന്ദ​ൻ അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി ambalathileഅ​ട്ട​പ്പാ​ടി​യി​ൽ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി​യി​ൽ പ്ര​സാ​ദം വീ​ട്ടി​ൽ വി​പി​ൻ പ്ര​സാ​ദ് (24), ഒ​റ്റ​പ്പാ​ലം പാ​ത്തം​കു​ളം പു​ലാ​ക്ക​ൽ വീ​ട്ടി​ൽ നാ​ഫി​ഹ് (24), ഒ​റ്റ​പ്പാ​ലം വ​രോ​ട് ചാ​ത്തം​കു​ളം​വീ​ട്ടി​ൽ അ​ഷ​റ​ഫ് (33), ഒ​റ്റ​പ്പാ​ലം വ​രോ​ട് അ​ത്തി​ക്കു​ർ​ശി സു​നി​ൽ​കു​മാ​ർ (24), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ൽ മാ​രി എ​ന്ന പ്ര​വീ​ൺ (23), അ​ഗ​ളി ഭൂ​തി​വ​ഴി​യി​ൽ രാ​ജീ​വ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ന​ന്ദ​കി​ഷോ​ർ (26) ആ​ണ് കു​റു​വ​ടി കൊ​ണ്ടു​ള്ള ക്രൂ​ര മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​ട്ട​പ്പാ​ടി കാ​വു​ണ്ടി​ക്ക​ല്ലി​ൽ ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാം ​ഹൗ​സി​ൽ​വ​ച്ചാ​ണു പ്ര​തി​ക​ൾ യു​വാ​വി​നെ മ​ർ​ദി​ച്ച​ത്. മ​രി​ച്ച ന​ന്ദ​കി​ഷോ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ഋ​ഷി​ന​ന്ദ​ൻ അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി അമ്പലത്തിലെ പൂ​ജാ​രി​യാ​ണ്.
ഒ​ന്നാം​പ്ര​തി വി​പി​ൻ​പ്ര​സാ​ദി​നു കൈ​തോ​ക്കു വാ​ങ്ങി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി ന​ന്ദ​കി​ഷോ​റും സു​ഹൃ​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ന​യ​നും ചേ​ർ​ന്ന് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും തോ​ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി​ല്ല.

ഈ ​പ​ണം വാ​ങ്ങു​ന്ന​തി​നാ​യി ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാ​മിം​ഗ് ഹൗ​സി​ൽ ഇവരെ എ​ത്തി​ച്ചു മ​ർ​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച ന​ന്ദ​കി​ഷോ​റി​നെ അ​ഗ​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്പോ​ൾ യു​വാ​വു മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ന​യ​നെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഒ​ന്നാം​പ്ര​തി വി​പി​ൻ​പ്ര​സാ​ദി​നു കൈ​തോ​ക്കു വാ​ങ്ങി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി ന​ന്ദ​കി​ഷോ​റും സു​ഹൃ​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ന​യ​നും ചേ​ർ​ന്ന് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും തോ​ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി​ല്ല.

ഈ ​പ​ണം വാ​ങ്ങു​ന്ന​തി​നാ​യി ഇ​ര​ട്ട​ക്കു​ള​ത്തു​ള്ള ഫാ​മിം​ഗ് ഹൗ​സി​ൽ പ്ര​തി​ക​ളെ എ​ത്തി​ച്ചു മ​ർ​ദി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച ന​ന്ദ​കി​ഷോ​റി​നെ അ​ഗ​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്പോ​ൾ യു​വാ​വു മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ന​യ​നെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version