IndiaNEWS

വ്യാജ രേഖകളുണ്ടാക്കി 90 കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

കാസർകോട്: വ്യാജരേഖകളുണ്ടാക്കി ഗോവയില്‍ 90 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ യുവാവിനെ ആലംപാടിയില്‍ വെച്ച് കാസര്‍കോട് പൊലീസ് പിടികൂടി ഗോവ പൊലീസിന് കൈമാറി. ആലംപാടി ഫാത്തിമ മന്‍സിലിലെ സി.എ അല്‍ത്താഫ് (32)ആണ് അറസ്റ്റിലായത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.ഐ അജിതയുടെ നേതൃത്വത്തിലാണ് ഭാര്യാ വീട്ടില്‍ കഴിയുകയായിരുന്ന അല്‍ത്താഫിനെ പിടികൂടിയത്.
തുടര്‍ന്ന് ഗോവ പൊലീസിന് കൈമാറുകയായിരുന്നു. എം.ബി.എ ബിരുദധാരിയായ അല്‍ത്താഫ് വ്യാജ രേഖകള്‍ കാട്ടി ഗോവയില്‍ നിന്നും 90 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: