KeralaNEWS

കഴിഞ്ഞവര്‍ഷത്തെ എസ്എസ്.എല്‍.സി. എ പ്ലസ് തമാശ; ഇത്തവണത്തേത് നിലവാരമുള്ളത്: വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന വിവാദത്തില്‍.

കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലം ദേശീയതലത്തില്‍ വളരെ തമാശയായിരുന്നു എന്നായിരുന്നു 1,25,509 പേര്‍ക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം. ഇത്തവണ എ പ്ലസിന്റെ കാര്യത്തില്‍ ഫലം നിലവാരം ഉള്ളതാക്കിയെന്നും ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

‘കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്’, – മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

നിയമസഭാ ഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

Back to top button
error: