BusinessTRENDING

ആഗോള മാന്ദ്യ ഭീതിയില്‍ ആടി ഉലഞ്ഞ് വിപണി; പണികിട്ടിയത് റിലയന്‍സിന്‌

സെന്‍സെക്‌സ് 111 പോയിന്റ് താഴ്ന്നു, നിഫ്റ്റി 28.30 പോയന്റും

മുംബൈ: നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള മാന്ദ്യം എന്ന ഭയം വിപണിയെ കീഴടക്കി. സെന്‍സെക്‌സ് 111.01 പോയന്റ് താഴ്ന്ന് 52,907.93ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില്‍ 15,752ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്ന് 1708 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ 1503 ഓഹരികള്‍ നഷ്ടം നേരിട്ടു.

കേന്ദ്രസർക്കാർ എണ്ണശുദ്ധീകരണ കമ്പനികളുടെ അധികനേട്ടത്തിന് നികുതി ഏര്‍പ്പെടുത്തിയത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ കമ്പനികളുടെ ഓഹരികൾ ഇടിയാൻ കാരണമായി. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഏഴുശതമാനം ഇടിഞ്ഞ് 2,400 ലേക്കെത്തി. പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ട് മറ്റു കമ്പനികൾ.

ഇന്ന് നേട്ടമുണ്ടാക്കിയവ ഐടിസി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സിപ്ല തുടങ്ങിയയുടെ ഓഹരികളാണ്. നികുതി ചുമത്തിയതോടെ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക മൂന്നുശതമാനം താഴ്ന്നു. റിയാല്‍റ്റി, എഫ്എംസിജി സൂചികകള്‍ 1 മുതൽ 2ശതമാനം ഉയര്‍ന്നു. 0.6ശതമാനം നേട്ടത്തിലാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

Back to top button
error: