LIFEMovie

തെലുങ്ക് സൂപ്പര്‍താരം മഷേഹ് ബാബുവിനെ കണ്ട സന്തോഷം പങ്കിട്ടും ട്വിറ്ററില്‍ ഫോളോ ചെയ്തും ബില്‍ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിനെ കണ്ട സന്തോഷം ട്വിറ്ററില്‍ പങ്കിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ‘ന്യൂയോര്‍ക്കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്’. എന്നായിരുന്നു അദ്ദേഹത്തിന്‍െ്‌റ വാക്കുകള്‍. കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ അദ്ദേഹം ഫോളോ ചെയ്യുകയും ചെയ്തു.

ബില്‍ ഗേറ്റ്സിനെ അമേരിക്കയില്‍ വച്ചു കണ്ടതിന്റെ സന്തോഷം കഴിഞ്ഞ ദിവസം തെലുങ്കു നടന്‍ മഹേഷ് ബാബു പങ്കുവച്ചിരുന്നു. ഭാര്യ നമ്രത ശിരോദ്കറും മഹേഷ് ബാബുവിനൊപ്പമുണ്ടായിരുന്നു. ഇരുവരും ബില്‍ഗേറ്റ്സിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മഹേഷ് ബാബുവിനെ നേരില്‍ കാണാനായതിന്റെ സന്തോഷം ബില്‍ഗേറ്റ്സ് പങ്കുവച്ചത്.

ബില്‍ഗേറ്റ്സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന വ്യക്തികളിലൊരാള്‍. കൂടാതെ വിനയമുള്ളയാള്‍. ശരിക്കും ഒരു പ്രചോദനം തന്നെ- എന്നായിരുന്നു മഹേഷ് ബാബു കുറിച്ചത്. മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് അദ്ദേഹത്തെ കണ്ട സന്തോഷം ബില്‍ ഗേറ്റ്സ് പങ്കുവച്ചത്.

Back to top button
error: