KeralaNEWS

ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​ന്നു മുതൽ

ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം ഇ​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നി​​​രോ​​​ധ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലു​​​ള​​​ള നി​​​ശ്ചി​​​ത പ്ലാ​​​സ്റ്റി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കാ​​ണു നി​​​രോ​​​ധ​​​നം. നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കും.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​മേ 2020 ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​ര​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും. തു​​​ട​​​ക്ക​​​ത്തി​​​ൽ 10,000 രൂ​​​പ മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ പി​​​ഴ ല​​​ഭി​​​ക്കും.കു​​​റ്റം ആവ​​​ർ​​​ത്തി​​​ച്ചാ​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​സ്വീ​​​ക​​​രി​​​ക്കും.

നി​​​രോ​​​ധിച്ച പ്ലാസ്റ്റിക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ

മ​​​ധു​​​ര​​​പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ൾ, ക്ഷ​​​ണ​​​ക്ക​​​ത്തു​​​ക​​​ൾ, സി​​​ഗ​​​ര​​​റ്റ് പാ​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ പൊ​​​തി​​​യു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ഫി​​​ലിം, മി​​​ഠാ​​​യി സ്റ്റി​​​ക്, പ്ലാ​​​സ്റ്റി​​​ക് സ്റ്റി​​​ക്കോ​​​ടുകൂ​​​ടി​​​യ ഇ​​​യ​​​ർ ബ​​​ഡ്‌​​​സു​​​ക​​​ൾ, പ്ലാ​​​സ്റ്റി​​​ക് ഐ​​​സ്‌​​​ക്രീം സ്റ്റി​​​ക്, ബ​​​ലൂ​​​ണി​​​ലെ പ്ലാ​​​സ്റ്റി​​​ക് സ്റ്റി​​​ക്, നോ​​​ൺ വൂ​​​വ​​​ൻ പ്ലാ​​​സ്റ്റി​​​ക് ക്യാ​​​രി ബാ​​​ഗു​​​ക​​​ൾ. പ്ലാ​​​സ്റ്റി​​​ക്ക് ഗാ​​​ർ​​​ബേ​​​ജ് ബാ​​​ഗു​​​ക​​​ൾ (ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​ള​​​ള​​​വ ഒ​​​ഴി​​​കെ), ഏ​​​കോ​​​പ​​​യോ​​​ഗ പ്ലാ​​​സ്റ്റി​​​ക് മേ​​​ശ​​​വി​​​രി​​​പ്പു​​​ക​​​ൾ, പ്ലേ​​​റ്റു​​​ക​​​ൾ, ടം​​​ബ്ല​​​റു​​​ക​​​ൾ, ക​​​പ്പു​​​ക​​​ൾ, തെ​​​ർ​​​മോ​​​ക്കോ​​​ൾ/​​​സ്റ്റെ​​​റോ​​​ഫോം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള​​​ള അ​​​ല​​​ങ്കാ​​​ര​​വ​​​സ്തു​​​ക്ക​​​ൾ, പ്ലേ​​​റ്റു​​​ക​​​ൾ, ടം​​​ബ്ല​​​റു​​​ക​​​ൾ, ഏ​​​കോ​​​പ​​​യോ​​​ഗ പ്ലാ​​​സ്റ്റി​​​ക് നി​​​ർ​​​മി​​​ത സ്പൂ​​​ൺ, ഫോ​​​ർ​​​ക്ക്, സ്‌​​​ട്രോ, സ്റ്റി​​​റ​​​ർ, പ്ലാ​​​സ്റ്റി​​​ക് ആ​​​വ​​​ര​​​ണ​​​മു​​​ള്ള പേ​​​പ്പ​​​ർ ക​​​പ്പ്, പ്ലേ​​​റ്റ്, ബൗ​​​ളു​​​ക​​​ൾ, ഇ​​​ല, ബാ​​​ഗു​​​ക​​​ൾ, പ്ലാ​​​സ്റ്റി​​​ക് കൊ​​​ടി തോ​​​ര​​​ണ​​​ങ്ങ​​​ൾ, പി​​​വി​​​സി ഫ്‌​​​ളെ​​​ക്‌​​​സു​​​ക​​​ൾ, പ്ലാ​​​സ്റ്റി​​​ക്ക് കോ​​​ട്ട​​​ഡ് തു​​​ണി, പോ​​​ളി​​​സ്റ്റ​​​ർ, നൈ​​​ലോ​​​ൺ, കൊ​​​റി​​​യ​​​ൻ തു​​​ണി ബാ​​​ന​​​റു​​​ക​​​ൾ, കു​​​ടി​​​വെ​​​ള്ള പൗ​​​ച്ചു​​​ക​​​ൾ, 500 മി​​​ല്ലി ലി​​​റ്റ​​​റി​​​ൽ താ​​​ഴെ​​​യു​​​ള്ള PET/PETE കു​​​ടി​​​വെ​​​ള്ള​​​ക്കു​​​പ്പി​​​ക​​​ൾ, ബ്രാ​​​ൻ​​​ഡ് ചെ​​​യ്യാ​​​ത്ത ജ്യൂ​​​സ് പാ​​​ക്ക​​​റ്റു​​​ക​​​ൾ, പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക​​​റി​​​ക​​​ളും പാ​​​ക്ക് ചെ​​​യ്യു​​​ന്ന പ്ലാ​​​സ്റ്റി​​​ക് പാ​​​ക്ക​​​റ്റു​​​ക​​​ൾ.

Back to top button
error: