ഇ.എം.ഐ ഇന്ന് തീയേറ്ററിൽ

   വൻ താരപ്പൊലിമയും സൂപ്പർ ഹിറ്റ് ബാനറുകളുടെ പിൻബലവുമില്ലാത്ത, ജീവിതഗന്ധിയായ ഒരു കൊച്ചു സിനിമ ഇന് തിയേറ്ററുകളിലെത്തുന്നു.
ബാങ്ക് ലോണും, ഇ.എം.ഐയും ജീവിതത്തിലെ ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ഇ.എം.ഐ എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റ് ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്നു. സംവിധായകൻ ജോബി ജോൺ, ജയൻ ചേർത്തല, ഷായി ശങ്കർ, ക്യാമറാമാൻ ആൻ്റോ ടൈറ്റസ് എന്നിവർ പങ്കെടുത്തു.
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ മലയാള സിനിമയിൽ സർവ്വസാധാരണമല്ലാത്ത പുതുമയുള്ള കഥയും, വ്യത്യസ്തമായ അവതരണവും കാഴ്ചവെക്കുന്നു.

തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആൻ്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല.

ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ.ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അഭിനയിക്കുന്നു.

പി.ആർ.ഒ അയ്മനം സാജൻ

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version