NEWS

ജി-20 ​ഉ​ച്ച​കോ​ടി ജ​മ്മു-​ക​ശ്മീ​രി​ല്‍ ന​ട​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് ചൈ​ന

ബെ​യ്ജി​ങ്: അ​ടു​ത്ത വ​ര്‍​ഷ​ത്തെ ജി-20 ​ഉ​ച്ച​കോ​ടി ജ​മ്മു-​ക​ശ്മീ​രി​ല്‍ ന​ട​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​ത്തെ എ​തി​ര്‍​ത്ത് ചൈ​ന.വി​ഷ​യം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നും ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.
ക​ശ്മീ​ര്‍ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ്ര​സ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ള്‍ അ​നു​സ​രി​ച്ചും ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളി​ലൂ​ടെ​യും പ​രി​ഹ​രി​ക്ക​ണം.അ​ത​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ പ്ര​ശ്നം സ​ങ്കീ​ര്‍​ണ​മാ​ക്ക​രു​തെന്നും ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ജോ ​ലി​ജാ​ങ് പ​റ​ഞ്ഞു.ജി-20 ​ഉ​ച്ച​കോ​ട​യി​ല്‍ ചൈ​ന പ​ങ്കെ​ടു​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​മ്മു-​ക​ശ്മീ​രി​ല്‍ 2023ലെ ​ജി-20 ഉ​ച്ച​കോ​ടി ന​ട​ത്താ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളി​ല്‍ പാ​കി​സ്താ​നും ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​രു​ന്നു.

Back to top button
error: