ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം തടവും 65,000 രൂപ പിഴയും

ആലുവ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ.പെരുമ്ബാവൂര്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

എരമല്ലൂര്‍ നെല്ലിക്കുഴി ഇടയാലില്‍ അലിയാരിനെയാണ് (55) ശിക്ഷിച്ചത്. തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2020 ജനുവരി പത്തൊമ്ബതിനാണ് സംഭവം. നോര്‍ത്ത് ഏഴിപ്രത്തെ മദ്രസയിലെ പതിനൊന്നുകാരനെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

 

 

അശ്ലീലചിത്രങ്ങള്‍ കാണാന്‍ കുട്ടിയുടെ കൈയില്‍ കൊടുത്തുവിട്ട മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചത് ശ്രദ്ധിച്ച അച്ഛന്റെ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ശിക്ഷ ഒന്നിച്ച്‌ 20 വര്‍ഷം തടവനുഭവിച്ചാല്‍ മതിയാകും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version