
വൈദ്യുതി നിരക്ക് താരതമ്യം ചെയ്യുന്ന പത്രവാർത്ത തെറ്റിദ്ധാരണാജനകം;ഇതാ കെഎസ്ഇബിയുടെ കണക്കുകൾ
കേരളത്തിലെയും തമിഴ്നാട്ടിലെയും വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത് ‘500 യൂണിറ്റ് വൈദ്യുതിക്ക് കേരളത്തിൽ 8772 രൂപ, തമിഴ്നാട്ടിൽ 2360 രൂപ’ എന്ന ശീർഷകത്തിൽ ഇക്കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണ്.
കെ എസ് ഇ ബി 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത്. തമിഴ്നാട് ജനറേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ താരിഫ് പരിശോധിച്ചാൽ, 500യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുന്നവരുടെ ദ്വൈമാസ വൈദ്യുതി ചാർജ് 5080 രൂപയാണെന്ന് ആർക്കും വ്യക്തമാകും. പക്ഷെ, വാർത്തയിലെ കണക്കിൽ അത് കേവലം 2360 രൂപ മാത്രം!
കേരളത്തിലെ ഏറ്റവും പുതിയ നിരക്കും തമിഴ്നാട്ടിൽ 2017 മുതൽ നിലവിലുള്ള, ഉടൻ പരിഷ്ക്കരിക്കാനിരിക്കുന്ന നിരക്കും തമ്മിലാണ് താരതമ്യം ചെയ്തത് എന്ന പിശകുമുണ്ട്.
തമിഴ്നാട്ടിലെ ഗാർഹിക വൈദ്യുതിനിരക്ക് താരതമ്യേന കുറവാണെങ്കിലും മറ്റു പല താരിഫുകളിലും ഉയർന്ന നിരക്കാണ് നിലവിലുള്ളത്. ഉദാഹരണത്തിന് ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 100 യൂണിറ്റിനുമുകളിൽ കേരളത്തിലെ നിരക്ക് 6.8 രൂപയും 7.5 രൂപയുമാണ്. തമിഴ്നാട്ടിൽ ഇത് 8.05 രൂപയാണ്. വൻകിട വ്യവസായങ്ങൾക്ക് കേരളത്തിലെ വൈദ്യുതി നിരക്ക് 5.85 രൂപയാണെങ്കിൽ തമിഴ്നാട്ടിൽ 6.35 രൂപയാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.ഗവൺമെന്റിനെ താറടിച്ചു കാണിക്കുവാൻ വൈദ്യുതി ബോർഡിനെയും ട്രാൻസ്പോർട്ട് കോർപ്പറേഷനെയും പോലീസിനെതിരെയുമൊക്കെ നിരന്തരം വ്യാജ വാർത്തകളാണ് ഇവർ പ്രചരിപ്പിക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
സ്വന്തം ഭർത്താവിനെ മകളുടെ ടീച്ചറായ കന്യാസ്ത്രീ തട്ടിയെടുത്തെന്ന് ചാലക്കുടി സ്വദേശിനി വീട്ടമ്മ, കരുവാറ്റയില്‍ കന്യാസ്ത്രീയ്ക്കൊപ്പം താമസിക്കുന്ന ഭർത്താവിനെതിരെ കേസുമായി ഭാര്യ -
മോഷ്ടിച്ച എന്‍ഫീല്‍ഡ്, എന്‍ഡവര്‍ ബൈക്കുകളുമായി വില്ക്കാന് ആക്രിക്കടയില്‍; പതിനേഴുകാരനും യുവാവും അറസ്റ്റില്‍ -
ഒരുതരത്തിലും രക്ഷയില്ലാതെ ടി.ആര്. ആന്‍ഡ് ടി. എസ്റ്റേറ്റ് തൊഴിലാളികള്‍; പുലിപ്പേടിയില്‍ ഉറക്കംകെട്ടവര്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടവും -
ഗോവയ്ക്ക് പോകാനുള്ള തിരക്കില്‍ പ്രവാസിദമ്പതികള്‍ പ്ലാറ്റ്ഫോമില്‍ മറന്നുവച്ചത്, 3 സ്മാര്‍ട്ട് ഫോണ്‍, 2550 സൗദി റിയാല്‍, പാസ്പോര്‍ട്ട് എന്നിവയടങ്ങിയ ഹാന്‍ഡ് ബാഗ് -
മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വിവാഹിതരായ പെണ്മക്കള്ക്കും അവകാശം: കോടതി -
ഇറങ്ങാനുള്ള തിരിക്കില്‍ വഞ്ചിനാടില് കോട്ടയം സ്വദേശികള്‍ മറന്നുവച്ചത് പാസ്പോര്‍ട്ടും രണ്ടരലക്ഷം മതിപ്പുള്ള സാധനങ്ങളും അടങ്ങുന്ന ബാഗ് -
വൈദികന്റെ മകനെ മോഷ്ടാവാക്കിയത് തുടര്‍ച്ചയായ ലോട്ടറിയെടുപ്പ്; ബാധ്യതകള്‍ തീര്‍ക്കാന്‍ വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമടക്കം മോഷ്ടിച്ചു -
ദിലീപ് പ്രതിയായ കേസില്‍ അതിജീവിതയ്ക്ക് ഉണ്ടായത് ലാഭം മാത്രം; നടിയെ വീണ്ടും അധിക്ഷേപിച്ച് പി.സി. ജോര്‍ജ് -
ഭാര്യയില്‍നിന്നു നിരന്തരം ഉപദ്രവം നേരിടുന്ന ഭര്‍ത്താവിന് വിവാഹമോചനത്തിനുള്ള അവകാശമുണ്ട്: കോടതി -
പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണം: എട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി. -
നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24ന് -
ഒരു സിനിമയ്ക്ക് ഇതിലും മികച്ച പ്രമോഷൻ കിട്ടാനുണ്ടോ;’ന്നാ താൻ കേസുകൊട്’ -
ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് -
ലോകകപ്പ്:ഖത്തറില്‍ വീട്ടുവാടക കുത്തനെ ഉയരുന്നു -
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ