NEWS

പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി ഒരു രാത്രി മുഴുവൻ ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ അറസ്റ്റിൽ

ബംഗളൂരു : രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി ഒരു രാത്രി മുഴുവൻ ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ അറസ്റ്റിൽ.
പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിന്‍്റെ പിന്‍സീറ്റില്‍ വച്ച്‌ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്.കര്‍ണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.

ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തന്‍്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

 

 

ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ലക്ഷ്മികാന്ത് ഇവരെയും കൊണ്ട് ഓട്ടോറിക്ഷയില്‍ നഗരത്തിലൂടെ കറങ്ങുകയായിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Back to top button
error: