NEWS

ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ വാങ്ങാൻ അവസാന അവസരം, തീയതി പ്രഖ്യാപിച്ചു

ദോഹ:ഖത്തർ ഫിഫ ലോകകപ്പ് 2022ന്റെ ശേഷിക്കുന്ന ടിക്കറ്റുകൾ അടുത്ത ആഴ്ച വീണ്ടും വിൽപ്പനയ്‌ക്കെത്തും.ഈ ലോകകപ്പിൽ പങ്കെടുക്കാനുള്ള ആരാധകരുടെ അവസാന അവസരമാണിത്.
 FIFA.com/tickets വഴി ജൂലൈ 5 ചൊവ്വാഴ്ച 11:00 CET/ ദോഹ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും. മൊത്തം 1.8 ദശലക്ഷം ടൂർണമെന്റ് ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു.ടിക്കറ്റിന് ഉയർന്ന ഡിമാൻഡുള്ള സാഹചര്യത്തിൽ, ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലാണ് ടിക്കറ്റുകൾ നൽകുക.
ഓഗസ്റ്റ് 16ന് 11:00 CET/ദോഹ സമയം ഉച്ചയ്ക്ക് 12ന് വിൽപ്പന അവസാനിക്കും.

Back to top button
error: