ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹസിക്കപ്പെട്ടു; അമ്മയെപ്പോലെ സൗന്ദര്യമില്ല, ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകള്‍ ഏറെ വേദനിപ്പിച്ചു: താന്‍ ബോഡി ഷെയിമിങ്ങിന്‍െ്‌റ ഇരയെന്ന് ഖുശ്ബുവിന്‍െ്‌റ മകള്‍

ചെന്നൈ: ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ കുട്ടിക്കാലം മുതല്‍ പരിഹസിക്കപ്പെടുന്നതായി നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിതയുടെ വെളിപ്പെടുത്തല്‍.

താന്‍ ബോഡി ഷെയിമിങ്ങിന്‍െ്‌റ ഇരയെന്നും അനന്തിത പറഞ്ഞു. താരകുടുംബമായത് കൊണ്ടുതന്നെ എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശ വശവും അനുഭവിച്ചിട്ടുണ്ടെന്നും ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനന്തിത വെളിപ്പെടുത്തി.

‘സമൂഹമാധ്യമങ്ങളില്‍ കുട്ടിക്കാലം മുതല്‍ സജീവമായിരുന്നു. വളരെ പോസിറ്റീവോടെയാണ് ഞാന്‍ അത് കൈകാര്യം ചെയ്തത്. എന്നാല്‍ പലരുടെയും കമന്റുകള്‍ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാന്‍. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹാസിക്കപ്പെട്ടു.

അമ്മയുമായി താരതമ്യം ചെയ്യുന്നവരുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാന്‍ ആകര്‍ഷണമില്ല തുടങ്ങിയ കമന്റുകള്‍ എന്നെ വളരെ വേദനിപ്പിച്ചു’, എന്ന് അനന്തിത പറയുന്നു.

താനിപ്പോള്‍ ശരീരഭാരം കുറച്ചുവെന്നും താരപുത്രി പറയുന്നു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ലക്ഷ്യത്തിലെത്തിയതെന്നും എന്നിലെ മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവര്‍ ഉണ്ടെന്നും അനന്തിത പറയുന്നു. വര്‍ഷങ്ങളായി ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ അവയെല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി തനിക്ക് ഉണ്ടെന്നും അനന്തിത വ്യക്തമാക്കി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version