KeralaNEWS

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, ഇസ്തിരിപ്പെട്ടിയിൽ ഒളിപ്പിച്ച്‌ കടത്തിയ1749.8 ഗ്രാം സ്വര്‍ണവുമായി വണ്ടൂര്‍ സ്വദേശി പിടിയിൽ

രിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച്‌ കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ അബുദാബിയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് മുസാഫിര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്യുകയായിരുന്നു.
തേപ്പുപെട്ടിയുടെ അസാധാരണ ഭാരത്തില്‍ സംശയംതോന്നി പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്. തുടര്‍ന്ന് മുസാഫിറിനെ അറസ്റ്റുചെയ്തു. ഇയാള്‍ സ്ഥിരമായി സ്വര്‍ണം കടത്തുന്ന ആളാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

ബാഗേജില്‍ ചില സംശയങ്ങള്‍ തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് മുസാഫിറിനെ തടഞ്ഞുവച്ച്‌ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ബാഗിനുള്ളില്‍ നാലുകിലോയോളം ഭാരമുള്ള തേപ്പുപെട്ടി കണ്ടെത്തിയത്. സുഹൃത്തിന് നല്‍കാനാണ് ഇത് കൊണ്ടുവന്നതെന്നാണ് മുസാഫിര്‍ കസ്റ്റംസിനോട് പറഞ്ഞത്.

Back to top button
error: