NEWS

പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ; ലംഘിക്കുന്നവർക്ക് കനത്ത പിഴ

തിരുവനന്തപുരം : നാളെ നിലവില്‍ വരുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്‌റ്റിക്‌ ഉല്‍പന്ന നിരോധനം ലംഘിക്കുന്നവര്‍ക്ക്‌ കനത്ത പിഴ നല്‍കേണ്ടിവരും.ഇത്തരം പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, ശേഖരണം, വിതരണം, വില്‍പന എന്നിവ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്‌.
പ്ലാസ്‌റ്റിക്‌ കാരി ബാഗുകള്‍, ടെക്‌സ്റ്റൈല്‍ കവറുകള്‍, പ്ലാസ്‌റ്റിക്‌ പേപ്പര്‍ കവറുകള്‍, സ്‌ട്രോ, പ്ലാസ്‌റ്റിക്‌ ആവരണമുള്ള പ്ലേറ്റുകള്‍, കാര്‍ഡുകള്‍, തെര്‍മോകോള്‍ അലങ്കാര ഉല്‍പന്നങ്ങള്‍, പ്ലാസ്‌റ്റിക്‌ കൊടി തോരണങ്ങള്‍, ഫ്‌ളകസ്‌, പി.വി.സി. ബോര്‍ഡ്‌ തുടങ്ങിയ ഒറ്റത്തണ ഉപയോഗിക്കാവുന്നവയെല്ലാം നിരോധിതമായവയുടെ പട്ടികയില്‍പ്പെടും.
 നിരോധനം ലംഘിക്കുന്നവര്‍ക്ക്‌ ആദ്യ നിയമലംഘനത്തിന്‌ 10000 രൂപയും ആവര്‍ത്തിച്ചാല്‍ 25000 രൂപയും തുടര്‍ ലംഘനമുണ്ടായാല്‍ 50000 രൂപയും പിഴയും തടവും കൂടാതെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്‌ത് സ്‌ഥാപനം പൂട്ടിക്കുകയും ചെയ്യും.
തരംതിരിക്കാത്ത മാലിന്യം ഹരിതകര്‍മ സേനക്ക്‌ കൈമാറുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്‌.

Back to top button
error: