CareersLIFESocial Media

ഈ അച്ഛനെ തോല്‍പ്പിച്ചുകളഞ്ഞല്ലോടാ മോനേ… ചിലപ്പോള്‍ 50, ചിലപ്പോള്‍ 80, മാര്‍ക്കിന് സ്ഥിരതപോര; മകനെ ഒരുവര്‍ഷം ഒപ്പമിരുത്തി കണക്കു പഠിപ്പിച്ച് പിതാവ്: ഫലം നൂറില്‍ ആറ്!

ഹെനാന്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മകന് ട്യൂഷനെടുത്ത പിതാവിനെ ഞെട്ടിച്ച് മകന്‍െ്‌റ മാര്‍ക്ക്്. ഒരു വര്‍ഷം കൂടെയിരുത്തി പഠിപ്പിച്ചിട്ടും കണക്കിന് നൂറില്‍ ആറു മാര്‍ക്കാണ് മകന്‍ നേടിയത്. ഇതറിഞ്ഞ് പൊട്ടിക്കരയുന്ന പിതാവിന്‍െ്‌റ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ വെയ്‌ബോയില്‍ കിലു ഈവനിംഗ് ന്യൂസ് ആണ് കഴിഞ്ഞ ദിവസം ഈ വീഡിയോ പങ്കുവച്ചത്.

ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ സ്വദേശിയായ പിതാവാണ് തന്‍െ്‌റ കണക്കുകൂട്ടല്‍ തെറ്റിച്ചു മകന്‍ വാങ്ങിക്കൊണ്ടുവന്ന മാര്‍ക്ക് കണ്ട് പൊട്ടിക്കരഞ്ഞത്്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ഇങ്ങനെയൊക്കെ കാണിക്കേണ്ട കാര്യമെന്താ എന്ന് ചിന്തിക്കുന്നുണ്ടാകും. മുന്‍ പരീക്ഷകളില്‍ മകന്‍ പലപ്പോഴും പല മാര്‍ക്കാണ് ഇദ്ദേഹത്തിന്‍െ്‌റ മകന്‍ വാങ്ങിയിരുന്നത്. നൂറില്‍ ചിലപ്പോള്‍ അമ്പത് മാര്‍ക്ക് ചിലപ്പോള്‍ എണ്‍പത് എന്നിങ്ങനെ ഒരു സ്ഥിരതയില്ലാത്ത അവന്‍ മാര്‍ക്ക് വാങ്ങി കൊണ്ട് വരുന്നത് കണ്ട അച്ഛന്‍ അവനെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം തന്റെ മകനെ ദിവസവും ഒപ്പമിരുത്തി അദ്ദേഹം പഠിപ്പിക്കുമായിരുന്നു. പുറത്ത് ട്യൂഷന് പോലും വിടാതെ തന്റെ പ്രത്യേകം മേല്‍നോട്ടത്തില്‍ അദ്ദേഹം എല്ലാ ദിവസവും അര്‍ദ്ധരാത്രി വരെ അവനെ പഠിപ്പിച്ചു. ഇനിയെങ്കിലും പരീക്ഷകളില്‍ മകന്‍ സ്ഥിരമായി ഉയര്‍ന്ന മാര്‍ക്ക് വാങ്ങുമെന്നായിരുന്നു ആ അച്ഛന്‍െ്‌റ പ്രതീക്ഷ.

എന്നാല്‍ ജൂണ്‍ 23 -ന് മകന്റെ ഗണിതശാസ്ത്രത്തിന്റെ ഫലം പുറത്ത് വന്നപ്പോള്‍ അദ്ദേഹം തകര്‍ന്നു പോയി. പരീക്ഷയില്‍ മകന് നൂറില്‍ വെറും ആറ് മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. ഒരു വര്‍ഷത്തെ തന്റെ കഷ്ടപ്പാട് മുഴുവന്‍ വെറുതെയായി പോയി എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. ‘ഞാന്‍ വിട്ടു. എന്റെ പരിശ്രമം പാഴായി, ഇനി സ്വയം പഠിച്ച് ജയിക്കട്ടെ!’ എന്ന് പിതാവ് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അദ്ദേഹം തന്റെ കിടപ്പുമുറിയില്‍ കിടന്ന് കരയുന്നതും, കണ്ണുകള്‍ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
കണക്ക് പഠിപ്പിക്കാനുള്ള പിതാവിന്റെ കഴിവില്ലായ്മ മൂലമാണ് കുട്ടിയുടെ സ്‌കോര്‍ കുറഞ്ഞതെന്ന് ഇന്റര്‍നെറ്റില്‍ പലരും വാദിച്ചു. മറ്റ് ചിലരാകട്ടെ അച്ഛനമ്മമാരുടെ അമിതമായ പ്രതീക്ഷകളെ കുറ്റപ്പെടുത്തി. അച്ഛന്റെ പാതിരാത്രി വരെയുള്ള പഠിപ്പിക്കല്‍ സ്‌കൂളില്‍ ശ്രദ്ധിക്കാനുള്ള മകന്റെ കഴിവിനെ ബാധിച്ചിരിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Back to top button
error: