NEWS

ആകാശത്ത് മലയാളം എഴുതി ദുബായ് പോലീസ്

ദുബായ് : ദുബായുടെ അതിര് ആകാശമാണ്.അവരുടെ സ്വപ്നങ്ങൾ ആകാശത്തോളവും.ഇപ്പോളിതാ അവർ മലയാളം എഴുതിയിരിക്കയാണ്.അതും ആകാശത്ത്.

ദുബൈയുടെ ആകാശത്തൊരുക്കിയ ‘മാജിക് ഫ്രെയ്മി’ല്‍ ഡ്രോണുകള്‍ കൊണ്ട് അവർ മലയാളത്തിൽ എഴുതി  – ‘കടുവ …’ അങ്ങനെ ‘കടുവ ‘യുടെ വരവ് അവര്‍ കിടുവാക്കി.

മലയാള സിനിമയുടെ അഭിമാനം ആകാശത്തോളം ഉയര്‍ന്ന നിമിഷമായിരുന്നു അത്. ദുബൈയുടെ രാജവീഥിയായ ശൈഖ് സായിദ് റോഡിന്റെ ഓരത്ത് ഇന്ത്യന്‍ സിനിമയിലെ നക്ഷത്രങ്ങളായ പൃഥ്വിരാജിനെയും വിവേക് ഒബ്റോയിയെയും സാക്ഷിയാക്കിയാണ് ആകാശത്ത് ഡ്രോണുകള്‍ ആ വരവറിയിച്ചത്. പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ദുബൈ ആകാശത്തെ ഡ്രോണ്‍ പ്രദര്‍ശനം.

 

 

ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയുടെ പ്രൊമോഷന്‍ ഇത്തരത്തില്‍ നടക്കുന്നത്.ദുബൈ പൊലീസ് ആണ് ഡ്രോണുകള്‍ കൊണ്ട് ആകാശവിസ്മയം ഒരുക്കിയത്. തന്‍റെ സിനിമയുടെ പേര് തെളിഞ്ഞു എന്നതിനേക്കാള്‍ ദുബൈ ആകാശത്ത് മലയാളം അക്ഷരങ്ങള്‍ തെളിഞ്ഞു വന്നതിലാണ് താന്‍ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ഡ്രോണുകള്‍ ഭംഗിയായി വിന്യസിച്ച ദുബൈ പൊലീസിനും പൃഥ്വിരാജ് നന്ദി പറഞ്ഞു.

Back to top button
error: