NEWS

ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ;രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി

സിക്കാര്‍: രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി.സംസ്ഥാനത്തെ സിക്കാര്‍ ജില്ലയില്‍, ഖണ്ടേല മേഖലയിലാണ് വന്‍തോതില്‍ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി കണ്ടെത്തിയത്.

ഏതാണ്ട് 1086.46 ഹെക്ടര്‍ വിസ്തൃതിയുള്ള വിശാലമായ മേഖലയിലാണ് യുറേനിയത്തിന്റെയും മറ്റു മൂലകങ്ങളുടെയും ബൃഹത്തായ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം. വളരെ ദുര്‍ലഭമായ ഇതിന്റെ ബൃഹത്തായ നിക്ഷേപം കണ്ടെത്തിയത് ഒരു ആണവ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ തക്ക സാധ്യതകള്‍ തുറക്കുന്നതാണ്.

 

 

ഛത്തീസ്ഗഡിലും ആന്ധ്ര പ്രദേശിലും യുറേനിയം സാന്നിധ്യമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

Back to top button
error: