NEWSWorld

ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍

മാനിൽ നടപ്പാക്കിയ ദീർഘകാല വിസ പദ്ധതി കൂടുതൽ മേഖലകളിലേക്ക് നടപ്പാക്കാനൊരുങ്ങുന്നു. രണ്ടാം ഘട്ടത്തിൽ പ്രതിഭാധനരായ ആളുകളെയാണ് ലക്ഷ്യമിടുന്നത്. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ആദ്യ ഘട്ട പദ്ധതിയിൽ മേയ് അവസാനംവരെ 463 വിദേശികൾക്കാണ് ദീർഘകാല വിസ നൽകിയിരിക്കുന്നത്.

സർഗ്ഗാത്മക വ്യക്തിത്വങ്ങൾ, നവീന ആശയങ്ങൾ കൊണ്ടുവരുന്നവർ, സംരഭകർ, പ്രോഗ്രാമർമാർ തുടങ്ങിയ പ്രതിഭകൾക്കാണ് രണ്ടാംഘട്ടത്തിൽ ഒമാനിൽ ദീർഘകാല വിസ പദ്ധതിക്ക് അപേക്ഷിക്കാനാവുക. ദീർഘകാല വിസ പദ്ധതി വ്യാപിപ്പിക്കാൻ ഒമാനിൽ ആലോചിക്കുന്നുണ്ടെന്ന് നാഷണൽ പ്രോഗ്രാം ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് മേധാവി ഖാലിദ് അൽ ഷുഐബി പറഞ്ഞു. വിഷൻ 2040 നടപ്പാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂനിറ്റിന്റെ 2021ലെ വാർഷിക റിപ്പോർട്ടിന്റെ അവതരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നിർദ്ദേശം മന്ത്രിമാരുടെ കൗൺസിലിൽ സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും അൽ-ശുഐബി വ്യക്തമാക്കി. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയിൽ മേയ് അവസാനംവരെ 463 വിദേശികൾക്കാണ് ദീർഘകാല വിസനൽകിയിരിക്കുന്നത്. മലയാളികളടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഇതിനകം ദീർഘകാല റസിഡൻസി കാർഡുകൾ സ്വീകരിച്ചത്. അഞ്ച്, പത്ത് വർഷ കാലയളവിലേക്കാണ് ദീർഘകാല റസിഡൻസി കാർഡുകൾ നൽകുന്നത്.

Back to top button
error: