തിരുവനന്തപുരത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി; അല്‍ സലം തീവ്രവാദി സാന്നിധ്യമെന്ന് സംശയം

തിരുവനന്തപുരം:  തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അല്‍ സലമിന്റെ പ്രവര്‍ത്തകര്‍ കേരളത്തിലെത്തിയെന്ന സൂചനയ്ക്കു പിന്നാലെ കഴക്കൂട്ടം ആണ്ടൂര്‍ക്കോണത്ത് സാറ്റെലെറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തിയതു പോലീസിനെ ഞെട്ടിച്ചു.

ജമ്മു കശ്മീര്‍, കാബൂള്‍ പ്രദേങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കാറുള്ള ഫോണിന്റെ സിഗ്നലാണു കിട്ടിയത്. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം അന്വേഷണം തുടങ്ങി.

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ടവറില്‍ കഴിഞ്ഞ ആറിനാണു സാറ്റെലെറ്റ് ഫോണിന്റെ സിഗ്നല്‍ കിട്ടിയത്. ഇതുവഴി ൈകമാറിയ സന്ദേശം എന്താണെന്നു കണ്ടെത്തിയിട്ടില്ല.
ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞ് സിഗ്നല്‍ പൊടുന്നനെ നിലച്ചതും ഇന്റലിജന്‍സ് ഏജന്‍സികളെ ഞെട്ടിച്ചു.

ഐ.എസ്. ഭീകരരും തീവ്രവാദികളും ഇത് ഉപയോഗിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ദേശമാണോ ഇതെന്നാണ് സംശയിക്കുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version