NEWS

കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല:ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാർ 

കോൺഗ്രസിന്റേത് കപട മതേതര വാദമാണെന്ന് ഗുജറാത്ത് മുൻ ഡിജിപിയായിരുന്ന ആര്‍.ബി ശ്രീകുമാർ.അറസ്റ്റിലാകുന്നതിന് മുൻപ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“യു.പി.എ ഭരണകാലത്ത് സര്‍ക്കാരിന് ഗുജറാത്ത് കലാപത്തിലും ഹരെന്‍ പാണ്ഡ്യ വധത്തിലും ശരിക്കും അന്വേഷണം നടത്താന്‍ കഴിഞ്ഞില്ല. അത് ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറുമായിരുന്നു.അതേപോലെ ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിട്ടും എൽ കെ അദ്വാനി നടത്തിയ രഥയാത്ര തടയാൻ കോൺഗ്രസ് തയ്യാറായില്ല.ഇന്ത്യയിൽ വർഗ്ഗീയ ചേരിതിരിവിനും ബാബ്റി മസ്ജിദിന്റെ തകർച്ചയ്ക്കും അത് കാരണമായി.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടുണ്ടായതാണിത്. കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല.എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബി.ജെ.പിയുടെയോ നിയമാവലികളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നത്.
ഇന്ത്യയില്‍ രണ്ട് തരം വര്‍ഗീയ വാദികളാണുള്ളത്. ഒന്ന് പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗീയത പറയുന്നവര്‍. ബി.ജെ.പി ഈ ഗണത്തിലുള്ളതാണ്. രണ്ട് അവസരോചിതമായി വര്‍ഗീയത പുലര്‍ത്തുന്നവര്‍ – കോണ്‍ഗ്രസ് ഈ വിഭാഗത്തിലാണ്‌ പെടുക…”
 ‘ആദിവാസി- ദലിത് –  മുസ്‌ലിം രാഷ്ട്രീയം പറയുന്ന എല്ലാവരും അവരെ അവഗണിച്ചിട്ടേയുള്ളു.എന്തിനേറെ ബുദ്ധിജീവികളും മുഖ്യധാരാ ഇടതുപക്ഷം വരെയും! മതേതരവാദികൾ എന്നവകാശപ്പെടുന്നവരും, മുഖ്യധാരാ ഇടതുപക്ഷത്തിന് പുറത്തെ ഇടതുപക്ഷക്കാരിൽ പലരും കോൺഗ്രസ് – രാഹുൽ ഭക്തരാണ്. ഇവർക്കെല്ലാം ഇന്നും കോൺഗ്രസ് ഒരു ജനാധിപത്യ മതേതര പാർട്ടിയാണ്!
അംബേദ്കറെ ആവശ്യാനുസരണം ഉപയോഗിക്കുന്ന ഇവർ, അദ്ദേഹം ആർ.എസ്.എസിനെ എന്നപോലെ കോൺഗ്രസിനെയും തുറന്നുകാണിച്ചത് ഇവർ മനപൂർവ്വം മറച്ചുവെയ്ക്കുന്നു. കോൺഗ്രസ് ഒരു ഹിന്ദു ശരീരമാണെന്നും ഹിന്ദു മഹാസഭക്ക് തുല്യമാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കിയതും അംബേദ്കർ ആയിരുന്നു. എന്നാൽ സ്വന്തം ഹിന്ദുത്വയും സവർണ്ണതയും  മറച്ചുവെച്ച് അവർ, അംബേദ്കർ ഡാങ്കെയെയും കൂട്ടരെയും ബ്രാഹ്മിൺ ബോയ്സ് എന്ന് വിളിച്ചത് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു. അതേസമയം കോൺഗ്രസ് എന്ന ബ്രാഹ്‌മിൺ സഭയുടെ ആസനം താങ്ങി കിടക്കുകയും ചെയ്യുന്നു.
മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന സ്വന്തം നേതാവിനെ – ഗാന്ധിയെ കൊലപ്പെടുത്തിയ ഭീകര സംഘടനയുടെ നിരോധനം പിൻവലിച്ച്, ആർ.എസ്.എസുകാരെ പാർട്ടിയിൽ നിറച്ചവരാണ് കോൺഗ്രസ്. ആർ.എസ്.എസ് എന്ന ഭീകരസംഘടനയെ വളർത്തിയതിൽ ബിജെപിയെക്കാൾ മുഖ്യപങ്ക് വഹിച്ചത് കോൺഗ്രസ് ആണ്’.-അദ്ദേഹം പറയുന്നു.

Back to top button
error: