NEWS

കണ്ണൂർ സ്വദേശിയായ സൈനികൻ പൂണെയിൽ മരിച്ചു

കണ്ണൂര്‍: യുവസൈനികന്റെ മരണം നാടിനെ ദുഃഖത്തിലാഴ്‌ത്തി.രോഗബാധിതനായി പൂണെയില്‍ ചികിത്സയിലായിരുന്ന സൈനികനാണ് മരണമടഞ്ഞത്.
 ആലക്കോട് പാത്തന്‍പാറയിലെ പരേതനായ കണിച്ചുകാട്ട് കുര്യന്റെ മകന്‍ ജോര്‍ജ് (30) ആണ് മരിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍ ഹവില്‍ദാറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂണെയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ മജ്ജ മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ നടത്തിവരുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

 

 

സംസ്‌കാരം ബുധനാഴ്‌ച്ച വൈകുന്നേരം നാലു മണിക്ക് പാത്തന്‍പാറ സെന്റ് ആന്റണീസ് പള്ളിയില്‍. കൊച്ചുവേലിക്കകത്ത് കുടുംബാംഗം ലിസമ്മയാണ് മാതാവ്.

Back to top button
error: