IndiaNEWS

രാജസ്ഥാനില്‍ താലിബാന്‍ മോഡലിൽ ശിരസ്സറുത്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിലായി

   ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച കനയ്യലാലിനെ കഴുത്തറത്തുമാറ്റി കൊന്നസംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ നൂപുര്‍ശര്‍മ്മയെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം.
രാജസ്ഥാനിലെ ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയിലാണ് അതിക്രൂരമായ ഈ ക്രമം നടന്നത്.
തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് ഇവര്‍ കയ്യില്‍ ഇരുന്ന കത്തി ഉപയോഗിച്ച്‌ തലയറുത്തത്. കശാപ്പ് കത്തിക്കാണ് പരസ്യമായി ഇവര്‍ കനയ്യലാലിൻ്റെ തലയറുത്തത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ തലയറക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകത്തിന്റെ ദൃശ്യങ്ങളിൽ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്.

റാഫിഖ് മുഹമ്മദ്, അബ്ദുൾ ജബ്ബാർ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകൾ.  രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇരുവരും ഉദയ്പുർ സൂരജ്പോലെ സ്വദേശികളാണെന്ന് രാജസ്ഥാൻ പോലീസ് അറിയിച്ചു.
രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു.

ഉദയ്പൂരിൽ കടുത്ത സംഘർഷം നിറഞ്ഞ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഉദയ്പുരിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പോലീസ് സംഘർഷം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കൂടാതെ 24 മണിക്കൂർ നേരത്തേയ്ക്ക് ഇന്റർനെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പുർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാൻ പോലീസ് നിർദേശം നൽകി.

ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം തന്നെ വല്ലാതെ ഞെട്ടിച്ചു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
“മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരിൽ ഭീകരത പടർത്തുന്നവരെ ഉടൻ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് വിദ്വേഷത്തെ പരാജയപ്പെടുത്തണം. എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു, ദയവായി സമാധാനവും സാഹോദര്യവും നിലനിർത്തുക…”
രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Back to top button
error: