NEWS

ലെ​വ​ല്‍ ക്രോ​സി​ലെ ഗേ​റ്റ് അ​ട​ച്ചി​ല്ല, ട്രെയിനുകൾ നിർത്തിയിട്ടു; ഒഴിവായത് വൻ ദുരന്തം

ആ​ലു​വ: ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്ത് ലെ​വ​ല്‍ ക്രോ​സി​ലെ ഗേ​റ്റ് അടയ്ക്കാത്തതിനെ തുടർന്ന് ഇരുവശത്തുനിന്നുമായി എത്തിയ ട്രെയിനുകൾ നിർത്തിയിട്ടു.
അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി ലോക്കോ പൈലറ്റുമാർ ട്രെ​യി​നു​ക​ള്‍ നി​ര്‍​ത്തുകയായിരുന്നു.ആ​ലു​വ ഗാ​രേ​ജി​ന് സ​മീ​പ​ത്തെ റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് സം​ഭ​വം.ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു, പാ​ല​ക്കാ​ട്-​പു​ന​ലൂ​ര്‍ ട്രെ​യി​നു​ക​ള്‍ ഇ​രു​ദി​ശ​യി​ലും ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ത്താ​ണ് റെ​യി​ല്‍​വേ ഗേ​റ്റ് തു​റ​ന്നു​കി​ട​ന്ന​ത്. എ​ന്‍​ജി​ന്‍ ഡ്രൈ​വ​ര്‍​മാ​ര്‍ ദൂ​രെ​നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​തോ​ടെ ഗേ​റ്റി​ന് തൊ​ട്ട് മു​മ്ബാ​യി തു​ട​ര്‍​ച്ച​യാ​യി സൈ​റ​ണ്‍ മു​ഴ​ക്കി ട്രെ​യി​ന്‍ നി​ര്‍​ത്തുകയായിരുന്നു.

സൈ​റ​ണ്‍ കേ​ട്ട​ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ ഗേ​റ്റി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ട വി​വ​രം ഗേ​റ്റ് കീ​പ്പ​ര്‍ അ​റി​ഞ്ഞ​ത​​ത്രേ. ഇ​തേ​തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വേ​ഗം ക​ട​ത്തി​വി​ട്ട് ഗേ​റ്റ് അ​ട​ച്ചു.ഇ​തി​ന് ശേ​ഷ​മാ​ണ് ട്രെ​യി​നു​ക​ള്‍ ക​ട​ന്നു​പോ​യ​ത്.

 

 

ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ട്രെ​യി​നു​ക​ള്‍ വ​രു​ന്ന​താ​യു​ള്ള അ​റി​യി​പ്പ് ത​നി​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഗേ​റ്റ് കീ​പ്പ​ര്‍ പ​റ​യു​ന്ന​ത്.

Back to top button
error: