NEWS

മഴക്കാലമാണ്,മാമ്പഴക്കാലവും; സ്പെഷൽ മാങ്ങാ ഇലയട ഉണ്ടാക്കാം

ഇലയട ഉണ്ടാക്കാൻ വേണ്ട ചേരുവകള്‍

ഗോതമ്ബു പൊടി / അരിപ്പൊടി – 1 കിലോ,ഉപ്പ് – പാകത്തിന് വെള്ളം – ആവശ്യത്തിന്.

ഒരു പാത്രത്തില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് ഗോതമ്ബുപൊടി നന്നായി യോജിപ്പിച്ച്‌ കൈകൊണ്ടു
പരത്താനാകുന്ന വിധമാക്കി മാറ്റിവയ്ക്കുക.

അടയുടെ ഉള്ളില്‍ നിറയ്ക്കാന്‍ വേണ്ട സാധനങ്ങള്‍

പഴുത്ത മാങ്ങ അരിഞ്ഞത് – 1

പഴുത്ത ചക്കയുടെ ചുള കുരുകളഞ്ഞത് – ഒന്നരക്കപ്പ്

ഏത്തപ്പഴം അരിഞ്ഞത് – ഒന്ന്

തേങ്ങ ചിരകിയത് – അര മുറി

അവല്‍ – അരക്കപ്പ്

പച്ച ഏലയ്ക്കാ പൊടി – ഒന്നേകാല്‍ ടീ സ്പൂണ്‍

കശുവണ്ടി അരിഞ്ഞത് – ഏഴര ടീസ്പൂണ്‍

പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അടയുടെ ഉള്ളു നിറയ്ക്കാന്‍ ആവശ്യമായ ചേരുവകളെല്ലാം അധികം ഉടയാതെ നന്നായി യോജിപ്പിക്കുക.
വാഴയില ആവശ്യത്തിനു വലുപ്പത്തിന് മുറിച്ചെടുത്തതിന്റെ മധ്യഭാഗത്തായി ഗോതമ്ബോ അരിപ്പൊടിയോ
കുഴച്ചു വച്ച്‌ മാവ് ഒരു ഉണ്ട വലുപ്പത്തില്‍ വയ്ക്കണം. മാവ് കൈ കൊണ്ട് നന്നായി പരത്തുക.

 

 

 

ഇതിനു മുകളിലേക്ക് പഴക്കൂട്ടു ചേര്‍ക്കുക. അടയുടെ എല്ലാ വശത്തേക്കും കൂട്ട് എത്തണം. ശേഷം ഇലയട
പകുതിയില്‍ മടക്കി ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ 20 മിനിറ്റോളം ആവിയില്‍ വേവിച്ചെടുക്കുക.

Back to top button
error: