NEWS

തത്തയേയും മൈനയേയുമൊക്കെ വളർത്തുന്നവർ അറിഞ്ഞിരിക്കുക;ആറു വർഷം വരെ തടവും 25,000 രൂപ പിഴയും വരെ നിങ്ങൾക്ക് ലഭിച്ചേക്കാം

1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്.കാക്ക ഒഴികെയുള്ള എല്ലാത്തരം പക്ഷികളും നിയമത്താൽ സംരക്ഷിതരാണ്. ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവ ഉൾപ്പെടും.

സാധാരണ മിക്കവരും വളർത്തുന്ന തത്തകൾ (നാടൻ ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്‌സാൻ‍ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിങ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ) നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടും.വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനോ കൂടുകളിൽ പാർപ്പിക്കാനോ പാടില്ല. അവയെ പിടിക്കുന്നതുമാത്രമല്ല കൊല്ലുക, തോലെടുക്കുക, മുട്ടകൾ നശിപ്പിക്കുക, ആവാസവ്യവസ്ഥ തകർക്കുക എന്നിവയെല്ലാം നിയമലംഘനമാണ് (വകുപ്പ് 2(16)). പിടിക്കപ്പെട്ട് കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ തീവ്രതയനുസരിച്ച് ആറു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിച്ചേക്കാം.

സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെട്ട പക്ഷികളെയോ മറ്റു ജീവികളെയോ കിട്ടുകയാണെങ്കിൽ അത് യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും അവരെ ഏൽപ്പിക്കേണ്ടതുമാണ്.അലങ്കാരപക്ഷികളെ ലൈസൻസ് പ്രകാരം വളർത്തുമ്പോൾ പോലും അവയുടെ  (അവയെ സൂക്ഷിക്കേണ്ട കൂടുകൾക്ക് നിശ്ചിത വലുപ്പമുണ്ട്) കൂടുകളിൽ എപ്പോഴും ശുദ്ധജലവും വൃത്തിയുള്ള ഭക്ഷണവും ആവശ്യത്തിനു വെളിച്ചവും കിട്ടേണ്ടതാണ്.കടയിലോ വീട്ടിലോ വൃത്തിഹീനമായ സാഹചര്യത്തിൽ പീഡിപ്പിക്കപ്പെടുന്ന പക്ഷിമൃഗാദികളെ കണ്ടാൽ അതും നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കാര്യമാണ്.

 തത്തകളെ വളർത്തുന്നവർക്കും വിൽക്കുന്നവർക്കും മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ.വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972ലെ നാലാം ഷെഡ്യൂളിലാണ് ഈ നിയമം.വിദേശയിനം തത്തകളെ വളർത്താനും നിയന്ത്രണങ്ങളുണ്ട്.വീടുകളിൽ വളർത്തുന്നവരിൽ പലർക്കും ഈ നിയമങ്ങളേപ്പറ്റി അറിയില്ല എന്നതാണ് വാസ്തവം.

Back to top button
error: