NEWS

സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ര്‍​ത്താ​തെ​പോ​യ ജീ​പ്പ് ഡ്രൈവർ ക​സ്റ്റ​ഡി​യി​ൽ

നാ​ദാ​പു​രം: തൂ​ണേ​രി ബാ​ല​വാ​ടി​യി​ല്‍ സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ര്‍​ത്താ​തെ​പോ​യ ജീ​പ്പ് ഡ്രൈവർ ക​സ്റ്റ​ഡി​യി​ല്‍.
ഡ്രൈ​വ​ര്‍ വ​യ​നാ​ട് ത​ല​പ്പു​ഴ ആ​ലാ​റ്റി​ല്‍ സ്വ​ദേ​ശി പു​ന്ന​ക്ക​ര അ​നീ​ഷി​നെയാണ് (35) അ​റ​സ്റ്റ് ചെ​യ്തത്.​യ​നാ​ട് പെ​രി​യ സ്വ​ദേ​ശി തൊ​ഴു​തു​ങ്ക​ല്‍ സു​ധാ​ക​ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.​എ​ല്‍13. ഇ. 4831 ​ന​മ്ബ​ര്‍ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ജൂ​ണ്‍ 11ന് ​വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സി.​പി.​എം തൂ​ണേ​രി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ബാ​ബു, മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം കു​ട്ട​ങ്ങാ​ത്ത് ഭാ​സ്ക​ര​ന്‍ എ​ന്നി​വ​ര്‍ തൂ​ണേ​രി​യി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ യോ​ഗം ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ല്‍ മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ദാ​പു​രം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ജീ​പ്പ് ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ര്‍​ത്താ​തെ​പോ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

 

 

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ജീ​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ദാ​പു​രം പൊ​ലീ​സ് ര​ണ്ടാ​ഴ്ച​യാ​യി നാ​ദാ​പു​രം, ക​ല്ലാ​ച്ചി, ക​ക്ക​ട്ട്, തൂ​ണേ​രി ടൗ​ണു​ക​ളി​ലെ നൂ​റി​ലേ​റെ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചുവരികയായിരുന്നു. ഒ​ടു​വി​ല്‍ ക​ക്ക​ട്ട് -കൈ​വേ​ലി റോ​ഡി​ലെ ഒ​രു ക​ട​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​വാ​യ​ത്.

Back to top button
error: