NEWS

വിള ഇന്‍ഷ്വറന്‍സിനായി ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും ഖാരിഫ് -2022 സീസണിലേക്കുള്ള വിജ്ഞാപനമായി.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അടിസ്ഥാനമാക്കി സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന വിളവിന്റെ ഡേറ്റ അനുസരിച്ചും വെള്ളക്കെട്ട്, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങള്‍ക്കുമാണ് നഷ്‌ടപരിഹാരം.
കര്‍ഷകര്‍ക്ക് www.pmfby.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും സി.എസ്.സി. ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ വഴിയും ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍ പ്രതിനിധികള്‍, മൈക്രോ ഇന്‍ഷ്വറന്‍സ് പ്രതിനിധികള്‍ വഴിയും അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 31.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്ന കര്‍ഷകരാണെങ്കില്‍ പാട്ടക്കരാര്‍ എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : 0471-2334493, 1800-425-7064

Back to top button
error: