NEWS

വാഹനങ്ങളുടെ നമ്പർപ്ലേറ്റിലെ ലോകകപ്പ് ലോഗോ, മുന്നറിയിപ്പു നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റിൽ ലോകകപ്പ് ലോഗോ പകർത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ ഭരണകൂടം.

 

 

ലോകകപ്പ് ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ ലേലത്തിൽ വിറ്റഴിച്ച പ്രത്യേക പതിപ്പാണെന്നും എല്ലാ വാഹനങ്ങളിലും പകർത്താനോ ഇൻസ്റ്റാൾ ചെയ്യാനോ കഴിയില്ലെന്നും ഖത്തറിലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

 

അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനുമായി ഏകോപിപ്പിച്ച് പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് ലോകകപ്പ് ലോഗോയുള്ള പ്രത്യേക നമ്പർ പ്ലേറ്റുകൾ ലേലം ചെയ്തതെന്നും രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രമേ ലേലം ചെയ്ത പ്രത്യേക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളെന്നും അവർ പറഞ്ഞു.

 

 

“വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളിൽ ലോകകപ്പ് ലോഗോ പകർത്തി സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നു.ഇത് ലംഘിക്കുന്നവരെ നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു കൊള്ളുന്നു.” മന്ത്രാലയം വ്യക്തമാക്കി

 

Back to top button
error: