KeralaNEWS

ബിരിയാണി ചെമ്പ് മുതല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമം വരെ, നിയമസഭാ ഇളകി മറിയും; അൽപസമയത്തിനകം സഭാ തുടങ്ങും

    പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് 9 മണിക്ക് ആരംഭിക്കും. തെരുവിലെ പ്രതിഷേധത്തിന്റെ അലയൊലി സഭയിലും ഉണ്ടാവുമെന്ന് ഉറപ്പാണ്. ഭരണപക്ഷം അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതു നിർണായകവും.

സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നത്തെ അജൻഡയിൽ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നീ രണ്ടു ബില്ലുകൾ ഉണ്ട്. മഹാരാഷ്ട്ര ഗവർണറും മുൻ മന്ത്രിയുമായ കെ.ശങ്കരനാരായണൻ ഉൾപ്പെടെ സമീപകാലത്ത് അന്തരിച്ച മുൻ സാമാജികർക്ക് ആദ്യദിനത്തിൽ ചരമോപചാരം അർപ്പിക്കും. ധനാഭ്യർഥന ചർച്ചകൾ നാളെ മുതലാണ്. അടുത്ത മാസം 27 വരെ 23 ദിവസങ്ങളാണു സഭ സമ്മേളിക്കുക.

ഇത്തവണ നിയമസഭയിലേക്കു സന്ദർശകർ ഉൾപ്പെടെയുള്ളവരുടെ പ്രവേശനം കർശനമായ നിരീക്ഷണത്തിലായിരിക്കും. പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണവിധേയ അനിത പുല്ലയിൽ ലോക കേരള സഭയിൽ പങ്കെടുത്തുവെന്ന വിവാദങ്ങളെത്തുടർന്നാണു പരിശോധന കർശനമാക്കുന്നത്.

രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയം എന്നിവ സഭയെ പ്രക്ഷുബ്ധമാക്കും. ഈ സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പകിട്ടിലാണ് നിയമസഭയിലേക്ക് പ്രതിപക്ഷം വരുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് ജനം നല്‍കിയ അംഗീകാരമാണെന്ന വാദവും പ്രതിപക്ഷം ഉയര്‍ത്തും. മറുവശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് അണിനിരന്നിട്ടും ദയനീയ തോല്‍വി ഏറ്റതിന്റെ ജാള്യം ഭരണപക്ഷത്തുമുണ്ടാകും.

എന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ വിമര്‍ശകനായിരുന്ന പിടി തോമസിന്റെ സ്ഥാനത്തേക്ക് ഭാര്യ ഉമ തോമസ് വരുന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. തോമസിന്റ ഓര്‍മ്മകളിലാകും ഉമയുടെ സഭാ പ്രവേശം.

ഉമ തോമസ് കൂടി എത്തുന്നതോടെ യുഡിഎഫിന്റെ വനിതാ എംഎല്‍എമാരുടെ എണ്ണം രണ്ടായി. വടകരയില്‍ നിന്നും വിജയിച്ച കെകെ രമയാണ് മറ്റൊരാള്‍. പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിത എംഎല്‍എയാണ് ഉമ

Back to top button
error: