NEWS

എന്ത് തേങ്ങയാ…. ! തേങ്ങയുടെയും മച്ചിങ്ങയുടെയും ഗുണങ്ങള്‍

തേങ്ങയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, ഫൈബര്‍, വൈറ്റമിന്‍ ഡി, മാഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ കലവറയെന്ന വിശേഷണം എല്ലാവിധ വാതപിത്തകഫ രോഗങ്ങളെയും കാന്‍സര്‍ അടക്കമുള്ള ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കുവാനും തേങ്ങയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് ഈ ഘടകങ്ങള്‍ തേങ്ങയില്‍ അടങ്ങിയിട്ടുള്ളതിനാലാണ്.

തെങ്ങിന്‍ ചക്കരയില്‍ കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായി അടങ്ങിയിട്ടുള്ളത്. കരിക്കില്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാഗ്‌നീഷ്യം, ക്ലോറിന്‍ എന്നിവയും ഇളനീരില്‍ ഗ്ലൂക്കോസ്, സോഡിയം, മാംസ്യം, ജീവകം സി, പൊട്ടാസ്യം, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും കരള്‍ മൂത്രാശയസംബന്ധമായ രോഗങ്ങള്‍ ഇളനീര്‍ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി ഇളനീരില്‍ ചേര്‍ത്ത് നല്‍കുന്നതടക്കമുള്ള പാരമ്പര്യ ചികിത്സ നല്കിപോരുന്നു.

കുട്ടികള്‍ക്ക് ചൂടുകുരു ഉണ്ടായാല്‍ മച്ചിങ്ങ (മെളിച്ചില്‍) ഉരച്ച് പുരട്ടുന്നത് നല്ലതാണ്. മുടിയുടെ വളര്‍ച്ചയ്ക്കും വായ്പുണ്ണിനും തലവേദനയ്ക്കും മച്ചിങ്ങ നല്ലതാണ് എന്ന് പഴമക്കാര്‍ വ്യക്തമാക്കുന്നു. ഗര്‍ഭാശയശുദ്ധിക്കും ചിക്കന്‍പോക്‌സിനും കരിക്ക് വളരെ നല്ലതാണെന്നും അസ്ഥിസംബന്ധമായ കാന്‍സര്‍, അസ്ഥിവേദന, സ്ത്രീജന്യ രോഗങ്ങള്‍ക്കും തെങ്ങിന്‍പൂക്കുല ഉത്തമമാണെന്നും പരമ്പരാഗത ചികിത്സകര്‍ വ്യക്തമാക്കുന്നു. കേശസംരക്ഷണത്തിനായും നീരിറക്കം തടയുന്നതിനാലുമുള്ള എണ്ണകള്‍ പരമ്പരാഗതമായി നിര്‍മ്മിച്ചിവരുന്നത് വെളിച്ചെണ്ണ ഉപയോഗിച്ചാണ്.

Back to top button
error: