NEWS

അറിയാം,കഴുതപ്പാലിന്റെ ഗുണങ്ങൾ

ജിപ്‌ത്‌ രാജ്ഞിയായ ക്ലിയോപാട്ര

തൻ്റെ യൗവ്വനം നിലനിർത്താൻ 700 കഴുതകളുടെ പാലിലാണ് നിത്യവും കുളിക്കാറുള്ളതെന്ന് ഇതിഹാസരേഖകൾ നമ്മളോട് പറയുന്നു.മുലപ്പാലിന്റെ അത്രയും പോഷകമൂല്യമുള്ള കഴുതപ്പാലിന്റെ വിപണി നമ്മൾ കണ്ടെത്താതും ‘ഫാമിംഗ് മൃഗം’ എന്നനിലയിൽ കഴുതയെ ഉപയോഗപ്പെടുത്താത്തതും ഏറെ ദുഖകരമായ കാര്യമാണ്.ജീവകം എ, ബി, ബി 1 , ബി 12, സി, ഇ എന്നിവയാൽ സമ്പന്നമാണ് കഴുതപ്പാൽ.അതുകൊണ്ടു തന്നെ മികച്ച രോഗപ്രതിരോധ ശേഷി  പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. മാത്രമല്ല സൗന്ദര്യ വർദ്ധക വസ്തു എന്നനിലക്കും ഇത് ഉപയോഗിക്കുന്നുണ്ട്.ചർമകാന്തി വർദ്ധനവിനും വാർദ്ധക്യ സംബന്ധമായി ഉണ്ടാവുന്ന ചുളിവുകൾ ഇല്ലാതാക്കുവാനും കഴുതപ്പാൽ നല്ലതാണ്.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കഴുതപ്പാൽ അകാലവാർദ്ധക്യം ചെറുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങളും, ധാതുക്കളും, കഴുതപ്പാലിൽ അടങ്ങിയിരിക്കുന്നു.ക്ഷീണം,ആസ്തമ, ശ്വാസ സംബന്ധ പ്രശ്ങ്ങൾ, വയറുവേദന, കണ്ണുവേദന അങ്ങനെ എല്ലാത്തിനും ഒരു മികച്ച പ്രതിവിധിയാണ് കഴുതപ്പാൽ. മുലപ്പാലിന്റെ അത്രയും പോഷകഘടകങ്ങൾ ഇതിലും അടങ്ങിയതിനാൽ കഴുതപ്പാൽ കുട്ടികൾക്കും നൽകാം.കഴുതപ്പാൽ ഒരുതരത്തിലുള്ള അലർജികളും ഉണ്ടാക്കുന്നില്ല എന്ന കാര്യം എടുത്തു പറയണം.മറ്റുപാലുകളെ പോലെ കഴുതപ്പാൽ ചുടാക്കി ഉപയോഗിക്കേണ്ടതില്ല. ഫ്രിഡ്‌ജുകളിൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.കഴുതപ്പാൽ അടിസ്ഥാനപ്പെടുത്തിവരുന്ന  സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് വിപണിയിൽ മൂല്യം ഏറെയാണ്. എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ ഇവ മുൻപന്തിയിലാണ്.

 

 

 

ചർമത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തും എന്നു മാത്രമല്ല ത്വക്ക് സംബന്ധമായ എല്ലാ രോഗകൾക്കും  ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.ഒരു കറവയിൽ നിന്ന് 200  മില്ലി മുതൽ 350 മില്ലി വരെ പാൽ കിട്ടും. 100 മില്ലിക്ക് 1000 രൂപ വരെ വിലയുണ്ട് വിപണിയിൽ.കഴുത ചാണകം മികച്ച ഒരു ജൈവവളം ആണ്.കഴുതപ്പാൽ പോലെ തന്നെ കഴുതചാണകത്തിനും ആവശ്യക്കാർ ഏറെയാണ്. നിഷ്ക്കളങ്കഭാവത്തിന്റെ പ്രതീകമായ കഴുതയുടെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞാൽ  അതിലൂടെ നമുക്ക് ബിസിനസ്സിന്റെ  വലിയ ലോകത്തിലേക്ക്‌ എത്തിപ്പെടാൻ സാധിക്കും.

Back to top button
error: