NEWS

ഫുൾടിക്കറ്റ് എടുക്കാൻ കാശില്ല; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പെരുവഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി

കണ്ണൂർ : സ്കുൾ വിട്ട് വരുന്ന വഴി ഫുൾടിക്കറ്റ് എടുക്കാൻ കാശില്ലാത്തതിനാൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മഴയത്ത് ഇറക്കിവിട്ട് കെഎസ്ആർടിസി കണ്ടക്ടറുടെ ക്രൂരത.
മാങ്ങാട്ടുപറമ്ബ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ എം.നിരഞ്ജനെയാണ് വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസിൽ നിന്നും മഴയത്ത് പെരുവഴിയിൽ ഇറക്കിവിട്ടത്.പിലാത്തറയിലായിരുന്നു കുട്ടിക്ക് ഇറങ്ങേണ്ടത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധര്‍മശാലയില്‍നിന്ന് നിരഞ്ജൻ ബസിൽ കയറിയത്.ഫുള്‍ടിക്കറ്റ് എടുക്കണമെന്നും പിലാത്തറയില്‍ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ സ്റ്റോപ്പില്ലാത്ത ഒരിടത്ത് മഴയിൽ ഇറക്കിവിട്ടത്.അവിടെയിറങ്ങി മഴയത്ത് നടന്ന് കുട്ടി അടുത്തുള്ള സ്റ്റോപ്പിലെത്തി. തളിപ്പറമ്ബ് വരെയുള്ള സ്വകാര്യബസില്‍ കയറി.പാസെടുക്കില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി കരഞ്ഞു. അവര്‍ വിവരം ചോദിച്ചറിഞ്ഞു.പിന്നീട് ബസിലെ ജീവനക്കാര്‍ തന്നെ വേറൊരു ബസില്‍ പിലാത്തറയിലേക്ക് വിദ്യാര്‍ത്ഥിയെ കയറ്റി വിടുകയായിരുന്നു.രണ്ടു ബസുകാരും കുട്ടിയോട് പൈസ വാങ്ങിയതുമില്ല.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും 11 വയസ്സിന് മുകളില്‍ ഫുള്‍ടിക്കറ്റെടുക്കണം എന്നാണ് നിയമമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Back to top button
error: