NEWS

പരീക്ഷയില്‍ വിജയിച്ചതിന് സ്വയം അഭിനന്ദിച്ച്‌ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസമന്ത്രിയുടെ അഭിനന്ദനം

പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചതിന് സ്വയം അഭിനന്ദിച്ച്‌ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അഭിനന്ദനം.ചിലര്‍ വരുമ്ബോള്‍ ചരിത്രം വഴിമാറുമെന്നായിരുന്നു തന്റെ എസ് എസ് എൽസി വിജയത്തെ കുഞ്ഞാക്കുതന്നെ ഫ്ലക്സ് ബോർഡിലൂടെ അറിയിച്ചത്.
‘ഇനിയെത്ര ചരിത്രം വഴിമാറാനിരിക്കുന്നു പ്രിയ കുഞ്ഞാക്കൂ’ എന്നു പറഞ്ഞ് മന്ത്രി ഫേസ്ബുക്കില്‍ ഇതിനെ അഭിനന്ദിച്ച്‌ പോസ്റ്റിടുകയായിരുന്നു.കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്ബുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്‍റെയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു എസ്.എസ്.എല്‍.സി പരീക്ഷയിലെ സ്വന്തം വിജയം റോഡരികില്‍ ഫ്ലക്സ് സ്ഥാപിച്ചാണ് ആഘോഷിച്ചത് എന്നറിഞ്ഞു. ആ കുസൃതിയുടെ മേമ്ബൊടി ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഈ പോസ്റ്റ്’ എന്നും മന്ത്രി കുറിച്ചു.

ചിലര്‍ വരുമ്ബോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കുതന്നെ പറയുന്നുണ്ട്. അങ്ങനെയാകട്ടെ എന്നും മന്ത്രി ആശംസിക്കുന്നു.

Back to top button
error: