NEWSWorld

ബിയര്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണഗണങ്ങൾ പറഞ്ഞാൽ തീരില്ല. ഹൃദയാരോഗ്യം ഉറപ്പുവരുത്തും, ഷുഗര്‍ നിയന്ത്രിക്കും, വൃക്കരോഗങ്ങള്‍ അകറ്റും

  വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ വിശ്വസിച്ചേ തീരൂ. കാരണം ശാസ്ത്രീയപഠനങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങളാണ്.

മദ്യപാനം എത്രത്തോളം ആരോഗ്യത്തിന് ഹാനീകരമെന്ന് ഏവർക്കു മറിയാം. അതിപ്പോള്‍ ഏത് അളവിലായാലും. എന്നാല്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ പഠനമാണ് പുറത്ത് വരുന്നത്. യു.എസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പല നല്ല ഗുണങ്ങളും പ്രദാനം ചെയ്യുമത്രേ.

പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ ബിയര്‍ വര്‍ധിപ്പിക്കും. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല, പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്.

ഇതിന് പുറമെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണെന്നും ഇവര്‍ പറയുന്നു. യു.എസിലെ തന്നെ ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ (എന്‍.എല്‍.എം) അവകാശപ്പെടുന്നത് ഹൃദയാരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ സഹായകമാണെന്നാണ്.

സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നും എന്‍.എല്‍.എം അവകാശപ്പെടുന്നു. സ്ത്രീകള്‍ ആഴ്ചയില്‍ ഒമ്പത് ഡ്രിങ്കും പുരുഷന്മാര്‍ ആഴ്ചയില്‍ 14 ഡ്രിങ്കും കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത ക്രമത്തില്‍ 58 ശതമാനവും 43 ശതമാനവും കുറയ്ക്കാന്‍ സാധിക്കുമെന്നും ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ അവകാശപ്പെടുന്നു.

ഇവയ്ക്ക് പുറമെ വൃക്കസംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ബിയര്‍ സഹായകമാണത്രേ. ‘ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി’യില്‍ വന്ന പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ എല്ലുകളെ ബലപ്പെടുത്തുന്നതിനും ബിയര്‍ നല്ലതാണെന്നാണ് പഠനം പറയുന്നത്. ‘ലൈവ് സയന്‍സ്’ എന്ന സയന്‍സ് വെബ്‌സൈറ്റാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും മദ്യപാനം ശീലമാക്കുന്നത് അത്ര നല്ലതല്ല എന്നാണ് വിദ്ഗധ മതം.

Back to top button
error: