NEWS

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചവർക്ക് മാലയിട്ട് സ്വീകരണം; രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തവർക്കെതിരെ ആക്രോശം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്ക് മാലയിട്ട് സ്വീകരണം നല്‍കി കോണ്‍ഗ്രസ്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍ എന്നിവരെയാണ് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകിച്ചത്.ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതരായ ഇവരെ നേരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ.
അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങോളമിങ്ങോളം ആക്രമണം അഴിച്ചുവിട്ടിരിക്കയാണ് കോൺഗ്രസ്.നിരവധി സിപിഐഎം ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി.വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ഫോട്ടോ കോൺഗ്രസ് പ്രവർത്തകർ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെയും കോൺഗ്രസുകാർ മർദ്ദിച്ചു.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വയനാട് ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.സംഭവം തടയാനെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഹാളിൽ നിന്നും തള്ളി പുറത്തുമാക്കി.

ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ട് തകര്‍ത്തതുമായി ബന്ധപ്പെട്ട ചോദ്യമാണ് വി ഡി സതീശനെ പ്രകോപിപ്പിച്ചത്.അസംബന്ധ ചോദ്യങ്ങള്‍ ഇവിടെ വേണ്ടെന്നും പിടിച്ചുപുറത്താക്കുമെന്നും മാധ്യമപ്രവര്‍ത്തകന് അദ്ദേഹം താക്കീത് നല്‍കി.ഗാന്ധിജിയുടെ ഫോട്ടോ എസ് എഫ് ഐക്കാരല്ല മറിച്ച്‌ കോണ്‍ഗ്രസുകാര്‍ തന്നെയാണ് തകര്‍ത്തതെന്ന് സോഷ്യല്‍ മീഡിയകളിലുണ്ടല്ലോയെന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

 

 

ഈ ചോദ്യത്തോടെ വാര്‍ത്താസമ്മേളനം അവസാനിച്ചെങ്കിലും ഡി സി സി നേതാക്കള്‍ പ്രസ്തുത മാധ്യമപ്രവര്‍ത്തകനുമായി വാക്കേറ്റം നടത്തുകയും ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ഹാളിലേക്ക് കയറിവന്ന പോലീസുകാരെ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ തള്ളി പുറത്താക്കുകയായിരുന്നു.

Back to top button
error: