CrimeNEWS

3 മക്കളെയും ഭാര്യയെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്‍െ്‌റ ആത്മഹത്യാശ്രമം: മക്കള്‍ മരിച്ചു

മംഗളൂരു: മൂന്ന് മക്കളെയും ഭാര്യയെയും കിണറ്റില്‍ തള്ളിയിട്ട് യുവാവും കിണറ്റില്‍ ചാടി. കുട്ടികള്‍ മരിച്ചു. യുവാവും ഭാര്യയും രക്ഷപ്പെട്ടു. മംഗളുരുവിലാണ് സംഭവം. മുള്‍കി പദ്മനൂരിലെ ഹിതേഷ് ഷെട്ടിഗാരാണ് ഭാര്യയെയും കുട്ടികളെയും കിണറ്റില്‍ തള്ളിയിട്ട് ചാടിയത്. മക്കളായ രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്.

ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചു. ലക്ഷ്മിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഹിതേഷി(42)നെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറച്ചുനാളായി വിഷാദത്തിലായിരുന്നെന്നും സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നുമാണ് വിവരം.

 

Back to top button
error: