NEWS

കോട്ടയം സ്വദേശിയായ മലയാളി വിദ്യാര്‍ഥി ബ്രിട്ടനിൽ മരിച്ച നിലയില്‍ 

ലണ്ടന്‍: കോട്ടയം അതിരമ്ബുഴ സ്വദേശിയായ മലയാളി വിദ്യാര്‍ഥിയെ ബ്രിട്ടനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടഞത്തി.

അതിരമ്ബുഴ സ്വദേശിയായ മിലന്‍ ടോമി (24)യെയാണ് യോര്‍ക്ക്ഷെയറിലെ ഹാഡേഴ്സ് ഫീല്‍ഡിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറുമാസം മുമ്ബാണ് ഹാഡേഴ്സ് ഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലന്‍ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാര്‍ഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് മിലനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.

 

 

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊലീസെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: