NEWS

2034-ലെ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിലോ?

2034-ലെ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ നടക്കുമോ? കേട്ടിട്ട് ചിരിക്കാൻ വരട്ടെ.പറയുന്നത് റഷ്യയാണ്.
ഇന്ത്യ താൽപ്പര്യം പ്രകടിപ്പിച്ചാൽ അതിനുവേണ്ട എല്ലാ സഹായവും ചെയ്യാമെന്നാണ് റഷ്യയുടെ വാഗ്ദാനം.തീർന്നില്ല, ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലനത്തിനായി റഷ്യയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
അടുത്തു തന്നെ റഷ്യൻ ടീം ഇന്ത്യ സന്ദർശിക്കുന്നുണ്ട്.കൊച്ചിയിൽ ഉൾപ്പടെ ഇന്ത്യൻ ഫുട്ബോൾ ടീമുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് അറിവ്.റഷ്യൻ കായിക മന്ത്രി ഒലെറ്റ് മാറ്റിറ്റ്സിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബുധനാഴ്ച നടന്ന ഇന്ത്യൻ സന്ദർശന വേളയിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടു വച്ചത്.എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഫിഫയുടെ ലോക റാങ്കിംഗിൽ 35-ാം സ്ഥാനത്താണ് റഷ്യ.ഇന്ത്യ 104-ാം സ്ഥാനത്തും.

Back to top button
error: