ഭീമന്‍മാരെ ഞെട്ടിച്ച് ബി.എസ്.എന്‍.എല്‍; 19 രൂപയ്ക്ക് പുതിയ പ്ലാന്‍

സാധാരണക്കാർക്ക് കൈത്താങ്ങാകാൻ പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ (BSNL). കൊവിഡ് പ്രതിസന്ധിയുടെ കൂടെ പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് കൈത്താങ്ങുമായിയാണ് പുതിയ പ്ലാൻ എത്തുന്നത്. പുതിയ പ്ലാൻ അനുസരിച്ച് ഒരു മാസത്തേക്ക് നമ്പർ നിലനിർത്തുന്നതിന് 19 രൂപയാണ് വേണ്ടത്. പ്രതിവർഷം ഏകദേശം 228 രൂപ ആയി ഈ കണക്ക് നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് കോൾ നിരക്കിലും കുറവുണ്ടാകും.

മിനിറ്റിന് 20 പൈസ എന്ന നിരക്കിലാണ് കുറവ് കൊണ്ടുവരുന്നത്. പുതിയ പ്ലാൻ ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രീപെയ്‍ഡ് പ്ലാനുകൾക്ക് ഒപ്പം വോയിസ് വൗച്ചർ പ്ലാൻ എന്ന പേരിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്. വോയിസ്‌റെയ്റ്റ്കട്ടർ_19 എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. കേരളത്തിൽ ഈ പ്ലാൻ നടപ്പിലായിട്ടില്ല. വോയിസ്_റെയ്റ്റ്_കട്ടർ_21 എന്ന പേരിലറിയപ്പെടുന്ന പ്ലാൻ കേരളത്തിൽ ലഭ്യമാണ്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മിനിറ്റിന് 20 പൈസയാണ് കോൾ ചാർജ്. പക്ഷേ ഇതിന്റെ പ്രതിവർഷ പ്ലാനുകൾ കേരളത്തിൽ ലഭ്യമല്ല.

ടെലികോം നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ മറ്റു കമ്പനികളും പ്ലാനുകളുമായി രംഗത്തെത്തി തുടങ്ങി. എയർടെൽ, വോഡാഫോൺ-ഐഡിയ തുടങ്ങിയ കമ്പനികളുടെയൊക്കെ തുടക്ക പ്ലാനുകൾ 50 രൂപയാണ്. ഇത് 120 രൂപ വരെ ഉയരാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ മികച്ച പ്ലാൻ ബിഎസ്എൻഎലിന്റേതു തന്നെയാകും. പലയിടങ്ങളിലും ബിഎസ്എൻഎലിന് 3ജി കണക്ടിവിറ്റി മാത്രമേയുള്ളു എന്നതാണ് വലിയ പോരായ്മ. മറ്റു ടെലികോം കമ്പനികൾ 4ജിയും നൽകുന്നുണ്ട്.

വൈകാതെ ബിഎസ്എൻഎലും 4ജിയിലേക്ക് പൂർണമായും മാറുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഇക്കൊല്ലം വരാനിരിക്കുന്ന വൻ മാറ്റമാണ് 5ജി. നിലവിൽ 5ജിയെ കുറിച്ച് നിരവധി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ടെലികോം മേഖലയിൽ കണ്ടത് പോലെ തന്നെ പൊതു നെറ്റ്‌വർക്കാണോ സ്വകാര്യ 5ജി നെറ്റ്‌വർക്ക് പ്രവർത്തിക്കാൻ അനുവദിക്കുന്നതാണോ നല്ലത് എന്നതാണ് പ്രധാന ചോദ്യം. 5ജിയെ കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളെ പിന്തുണക്കുന്നില്ല എന്നാണ് ബ്രോഡ്ബാൻഡ് ഇന്ത്യാ ഫോറം (ബിഫ് ) ടെലികമ്യൂണിക്കേഷൻ സെക്രട്ടറി കെ. രാജരാമന് അയച്ച കത്തിൽ പറയുന്നത്. ക്യാപ്റ്റിവ് നോൺ-പബ്ലിക് നെറ്റ്‌വർക്ക് എന്ന ആശയം തെറ്റിദ്ധാരണയിൽ നിന്നുള്ളതാണെന്നും കത്തിൽ പറയുന്നതായി റിപ്പോർട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version